ChuttuvattomThodupuzha

വിശ്വജ്യോതി കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് ഡിസൈന്‍ അസോസിയേഷന്‍ ഉദ്ഘാടനം നടത്തി

വാഴക്കുളം: വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് ഡിസൈന്‍ അസോസിയേഷന്റെ ഉദ്ഘാടനം നടത്തി. അസോസിയേഷന്റെ ഉദ്ഘാടനവും,ലോഗോ പ്രകാശനവും,മെറ്റാവേഴ്സിന്റെ സാധ്യതകളെക്കുറിച്ചുളള പ്രഭാഷണവും കൊച്ചി എക്സ്. ആര്‍. ഹൊറൈസണ്‍ ചെയര്‍മാന്‍ ആന്റ് സി.ഇ.ഒ ഡെന്‍സില്‍ ആന്റ്റണി നിര്‍വ്വഹിച്ചു.കോളേജ് മാനേജര്‍ മോണ്‍.ഡോ.പയസ് മലേക്കണ്ടത്തില്‍, ഡയറക്ടര്‍ ഫാ. പോള്‍ പാറത്താഴം, വൈസ് പ്രിന്‍സിപ്പല്‍ സോമി പി. മാത്യു, ഡിപ്പാര്‍ട്ട്മെന്റ് മേധാവി സബിത രാജു, അസോസിയേഷന്‍ ഇന്‍ചാര്‍ജ് ലിബ്സി ആന്‍, അസോസിയേഷന്‍ സെക്രട്ടറി സാന്ദ്ര അജി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.തുടര്‍ന്ന് ഡിപ്പാര്‍ട്ട്മെന്റിലെ വിദ്യാര്‍ത്ഥികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.

Related Articles

Back to top button
error: Content is protected !!