Thodupuzha

സാക്ഷരതാ ക്ലാസ് നടത്തി

 

തൊടുപുഴ :ജില്ലാ ലീഗൽ സർവീസസ് അതോറ്റിയുടെയും , മുട്ടം ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ ആസാദി കാ അമൃത് മഹോത്സവ് പരിപാടിയുടെ ഭാഗമായി നടന്നുവരുന്ന നിയമ സാക്ഷരതാ ക്ലാസിന്റെ 10ാം വാർഡ് തല പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പഴയമറ്റം ക്ഷീര സഹകരണ സംഘം ഹാളിൽ വച്ച് തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ട്രീസാ ജോസ് നിർവഹിച്ചു . വാർഡ് മെമ്പർ ഷേർളി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ കെ ബിജു മുഖ്യ പ്രഭാക്ഷണം നടത്തി. അഡ്വ. അരുൺ ചെറിയാൻ ഏറമ്പടത്തിൽ നിയമ സാക്ഷരതാ ക്ലാസ് നയിച്ചു. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗ്ലോറി പൗലോസ്, മുൻ പഞ്ചായത്ത് മെമ്പർ അഗസ്റ്റിൻ കള്ളികാട്ട്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ലൗജി എം.നായർ , പഞ്ചായത്ത് സാക്ഷരതാ കോർഡിനേറ്റർ ബിൻസ് മാത്യു എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!