Thodupuzha

സാഹിത്യ സംഗമം നടത്തി

 

 

തൊടുപുഴ: പുരോഗമന കലാ സാഹിത്യ സംഘം തൊടുപുഴ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സാഹിത്യ സംഗമം നടത്തി. സോമരാജന്‍ അരിക്കുഴ ഉദ്ഘാടനം ചെയ്തു. അനു കുമാര്‍ തൊടുപുഴ, കൗസല്യ കൃഷ്ണന്‍, സജിത ഭാസ്‌കര്‍, രമ.പി. നായര്‍, കാര്‍ത്ത്യായനി കൃഷ്ണന്‍കുട്ടി, എന്‍.എം. സതീശന്‍ എന്നിവര്‍ സ്വന്തം കവിതകളും കഥകളും അവതരിപ്പിച്ചു. ഏരിയ പ്രസിഡന്റ് എസ്.ജി. ഗോപിനാഥന്‍ അധ്യക്ഷത വഹിച്ചു. രാജന്‍ തെക്കുംഭാഗം, സെക്രട്ടറി പി.എം. നാരായണന്‍, ജോയിന്റ് സെക്രട്ടറി എം.ചന്ദ്രബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!