ChuttuvattomThodupuzha

കോണ്‍ഗ്രസ് ജയിക്കേണ്ടത് ജനാധിപത്യത്തിന് ആവശ്യം : പി.കെ കുഞ്ഞാലിക്കുട്ടി

തൊടുപുഴ : കോണ്‍ഗ്രസ് ജയിക്കേണ്ടത് രാജ്യത്തിന്റെ ജനാധിപത്യത്തിന്റെ ആവശ്യമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിക്കും. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പു പ്രചാരണാര്‍ത്ഥം തൊടുപുഴ നിയോജകമണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസിന്റെ അംഗങ്ങളുടെ എണ്ണം കൂടിയാല്‍ മാത്രമേ വരുന്ന പൊതു തെരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണി അധികാരത്തില്‍ വരു. കോണ്‍ഗ്രസ് ഭരിച്ചുകൊണ്ടിരുന്നപ്പോള്‍ പ്രതിപക്ഷത്തിനും അര്‍ഹമായ ബഹുമാനം നല്‍കിയിരുന്നു. എന്നാല്‍ പ്രതിപക്ഷത്തെ ഇല്ലായ്മ ചെയ്യാനാണ് ഇപ്പോള്‍ ബിജെപി ശ്രമിക്കുന്നത്. പാര്‍ട്ടി ഫണ്ട് മരവിപ്പിച്ചതുകൊണ്ട് പാര്‍ട്ടി പ്രവര്‍ത്തകരും ജനാധിപത്യവിശ്വാസികളും അടങ്ങിയിരിക്കുമെന്ന് മോദി കരുതേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ ഇടുക്കി ജനത ഡീന്‍ കുര്യാക്കോസിനെ ജയിപ്പിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ ജോസഫ് പറഞ്ഞു. ഈ സര്‍ക്കാരിനെതിരായി വോട്ട് ചെയ്യാന്‍ മലയോര ജനത കാത്തിരിക്കുകയാണ്. തന്നെ ഏല്പിച്ച കര്‍ത്തവ്യം പൂര്‍ണമായി നിറവേറ്റിയെന്ന ചാരിതാര്‍ത്ഥ്യത്തോടെയാണ് താന്‍ ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ് പറഞ്ഞു. മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസന പദ്ധതികളുടെ തുടര്‍ച്ചക്ക് വേണ്ടിയാണ് ഈ പ്രാവശ്യം യു.ഡി.എഫ് വോട്ട് അഭ്യര്‍ഥിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ യുഡിഎഫ് നേതാക്കളായ അഡ്വ. എസ്.അശോകന്‍, സി.പി മാത്യു, ജോയി വെട്ടിക്കുഴി, ജെയ്സണ്‍ ജോസഫ്, എം.എന്‍. ഗോപി, പ്രഫ. എം.ജെ. ജേക്കബ്, കെ.എം.എ ഷുക്കൂര്‍, റോയി കെ. പൗലോസ്, എന്‍.ഐ ബെന്നി, എ.എം ഹാരിദ് , സുരേഷ് ബാബു, അഡ്വ. സിറിയക് കല്ലിടുക്കില്‍, കെ.എസ്. സിയാദ്, എം.എസ്. മുഹമ്മദ്, ടി.കെ. നവാസ്, എസ്.എം. ഷെരീഫ്, പി.എം. സീതി, പ്രൊഫ. ഷീല സ്റ്റീഫന്‍, ഇന്ദു സുധാകരന്‍, കൃഷ്ണന്‍ കണിയാപുരം, അഡ്വ. ജോസി ജേക്കബ്, അഡ്വ.ജോസഫ് ജോണ്‍, രാജു ഓടയ്ക്കല്‍, പി.ജെ. അവിര, രാജു ജോര്‍ജ്, അനില്‍ പയ്യാനിക്കല്‍, ജോണ്‍ നെടിയപാലാ, എം. കെ പുരുഷോത്തമന്‍, നിഷാ സോമന്‍, മനോജ് കോക്കാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!