ChuttuvattomThodupuzha

ഉടുമ്പന്നൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ ധര്‍ണ സംഘടിപ്പിച്ച് കോണ്‍ഗ്രസ് ജനപ്രതിനിധികള്‍

തൊടുപുഴ : ഉടുമ്പന്നൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ ധര്‍ണ സംഘടിപ്പിച്ച് കോണ്‍ഗ്രസ് ജനപ്രതിനിധികള്‍.കേരള ഗവണ്‍മെന്റ് ബജറ്റില്‍ പ്രഖ്യാപിച്ച ത്രിതല പഞ്ചായത്ത് പദ്ധതി വിഹിതം വെട്ടി കുറച്ചതിനെതിരെയും ,വാര്‍ദ്ധക്യകാല പെന്‍ഷന്‍- ആറുമാസത്തെ കുടിശ്ശിക നല്‍കണമെന്നാവശ്യപ്പെട്ടു കൊണ്ടും ,റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിലും, ലൈഫ് ഭവന നിര്‍മ്മാണ പദ്ധതി അട്ടിമറിച്ചതില്‍ പ്രതിഷേധിച്ചുമാണ് ധര്‍ണ്ണ സംഘടിപ്പിച്ചത്.ഡിസിസി മെമ്പര്‍ കെ ആര്‍ സോമരാജന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കോണ്‍ഗ്രസ് മണ്ഡലം  പ്രസിഡന്റ് മനോജ് തങ്കപ്പന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പര്‍മാരായ ജോണ്‍സണ്‍ കുര്യന്‍, അഖിലേഷ് ദാമോദരന്‍ ,പി.ടി ഷിബു, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിമാരായ സോമി അഗസ്റ്റിന്‍ ,സാം ജേക്കബ് തുടങ്ങി കോണ്‍ഗ്രസ് നേതാക്കന്മാര്‍ നേതൃത്വം നല്‍കി.

 

 

Related Articles

Back to top button
error: Content is protected !!