ChuttuvattomThodupuzha

സമ്മതിദാന ബോധവത്ക്കരണ പ്രചരണ പരിപാടി നാളെ

തൊടുപുഴ : വോട്ടര്‍മാരുടെ ചുമതലകളും അവകാശങ്ങളും ജനങ്ങളിലേക്കെത്തിക്കുകയെന്ന ദൗത്യവുമായി നെഹ്‌റു യുവകേന്ദ്ര ബ്ലോക്ക്തല പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ജില്ലായൂത്ത് ക്ലബ്ബും ഐ.സി.ഡി.എസ്. തൊടുപുഴ പ്രൊജക്ടും ചേര്‍ന്ന് ബുധനാഴ്ച രാവിലെ 10.30 മുതല്‍ തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ സമ്മതിദാന ബോധവത്ക്കരണ പ്രചരണ പരിപാടി സംഘടിപ്പിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനി സാബു ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ജോബി മാത്യു ചടങ്ങില്‍ അധ്യക്ഷത വഹിക്കും. തൊടുപുഴ താലൂക്ക് ഇലക്ഷന്‍ വിഭാഗത്തില്‍ നിന്നുള്ള സിറിള്‍ പി.ജോയ് ക്ലാസിനു നേതൃത്വം നല്‍കും. സി.ഡി.പി.ഒ. സുധര്‍മ്മ എല്‍. ആമുഖ പ്രസംഗം നടത്തും.

 

Related Articles

Back to top button
error: Content is protected !!