ChuttuvattomThodupuzha

കണ്‍സ്യൂമര്‍ഫെഡിന്റെ സ്റ്റുഡന്റ്സ് മാര്‍ക്കറ്റ് നാളെ മുതല്‍

തൊടുപുഴ : സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍സ്യൂമര്‍ഫെഡിന്റെ നേതൃത്വത്തില്‍ നടത്തുന്ന സ്റ്റുഡന്റ്സ് മാര്‍ക്കറ്റ് തൊടുപുഴ മുനിസിപ്പാലിറ്റിയില്‍ 27ന് പ്രവര്‍ത്തനം ആരംഭിക്കും. കണ്‍സ്യൂമര്‍ ഫെഡറേഷന്റെ സ്വന്തം ഉല്‍പ്പന്നമായ ത്രിവേണി നോട്ട്ബുക്കുകള്‍,പ്രമുഖ ബ്രാന്‍ഡുകളുടെ കുട,ലഞ്ച് ബോക്സ്,ബാഗ് തുടങ്ങി വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ മുഴുവന്‍ സാധനങ്ങളും,പൊതുവിപണി വിലയേക്കാള്‍ 20 ശതമാനം മുതല്‍ 40 ശതമാനം വരെ വിലക്കുറവില്‍ സ്റ്റുഡന്റ്സ് മാര്‍ക്കറ്റുകളിലും കണ്‍സ്യൂമര്‍ഫെഡറേഷന്റെ ജില്ലയിലെ 8 ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളിലൂടെയും സ്റ്റുഡന്റ്സ് മാര്‍ക്കറ്റ് സംഘടിപ്പിക്കുന്നുണ്ട്.

ഏറെ പുതുമകളോടെ, മനോഹരവും, ആകര്‍ഷകവുമായ കവര്‍ പേജുകളില്‍,പ്ലാറ്റിനം പേപ്പറുകളും വര്‍ണ്ണശബളമായ റാപ്പറുകളും ആയി സ്‌കൂള്‍, കോളേജ് എ4 സൈസിലുള്ള നോട്ട് ബുക്കുകളാണ് ത്രിവേണിയുടെ സ്വന്തം ബ്രാന്‍ഡില്‍ വിപണിയില്‍ സജ്ജമാക്കിയിട്ടുള്ളത്. സ്റ്റുഡന്റ്സ് മാര്‍ക്കറ്റ് തൊടുപുഴ മങ്ങാട്ട്കവല ബസ് സ്റ്റാന്റ് പരിസരത്ത് രാവിലെ 10ന് മുന്‍സിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ഉദ്ഘാടനം നിര്‍വ്വഹിക്കും. കണ്‍സ്യൂമര്‍ഫെഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗം തോമസ് മൈക്കിള്‍ സ്റ്റുഡന്റ്സ് കിറ്റിന്റെ ആദ്യ വില്‍്പ്പന നടത്തും. കണ്‍സ്യൂമര്‍ഫെഡിന്റെ സഞ്ചരിക്കുന്ന ത്രിവേണി വാഹനത്തില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റുഡന്റ്സ് മാര്‍ക്കറ്റ് മുനിസിപ്പാലിറ്റിയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ഒരു മാസത്തേക്ക് വിവിധ ഘട്ടങ്ങളിലായി പ്രവര്‍ത്തിക്കും.

 

 

Related Articles

Back to top button
error: Content is protected !!