ChuttuvattomThodupuzha

കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഭരണ സമിതി തെരഞ്ഞെടുപ്പില്‍ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ടിന് വിജയം

തൊടുപുഴ: തൊടുപുഴ താലൂക്ക് കോ-ഓപ്പറേറ്റിവ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഭരണ സമിതി തെരഞ്ഞെടുപ്പില്‍ സഹകരണ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികള്‍ മുഴുവൻ സീറ്റിലും വിജയിച്ചു.യു.ഡി.എഫ് അനുകൂല കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ടാണ് സഹകരണ ജനാധിപത്യ മുന്നണിക്ക് നേതൃത്വം നല്‍കിയത്. ജോര്‍ജ് തോമസ് ചുക്കനാനിക്കല്‍(നോബി ), ദീപ ഷേര്‍ളി .എസ്. കേവിള്ളില്‍ ,ഫിറോസ് ഇബ്രാഹിം പുത്തന്‍പുരക്കല്‍,ബിജു മാത്യു ചിറ്റപ്പനാട്ട്, ബിജോ ജോസഫ് ചീങ്കല്ലേല്‍, ബൈജു ലൂക്കോസ് പ്ലാക്കൂട്ടത്തില്‍, പി.കെ.ശ്രീജിത്ത് പടിഞ്ഞാറ്റുമ്യാലില്‍ ,കെ.കെ .ഷിനാജ് കാരക്കുന്നേല്‍, ജിഷ എം.ആര്‍ മലയില്‍, ശ്രീജമോള്‍ എ.കെ ശാന്താലയം, സ്വീബ തോമസ് കണിമറ്റത്തില്‍, ജോര്‍ജ് ജോസഫ് പുതുവീട്ടില്‍, ഷാന്‍ങ്ക്‌ളിന്‍ ജോസ് പുതുമനത്തൊട്ടിയില്‍ എന്നിവരാണ് വിജയിച്ചത്. വിജയിച്ചവരും എംപ്ലോയീസ് ഫ്രണ്ട് പ്രവര്‍ത്തകരും നേതാക്കളും ന​ഗരത്തിൽ പ്രകടനം നടത്തി.എബ്രഹാം കുര്യാക്കോസ്, ജോളി എ.ഡി, ഷാജന്‍ മാത്യു, ടോം തോമസ്, അനൂപ് കോണിക്കല്‍, ജയേഷ്‌കുമാര്‍, അജേഷ് രാജ്, ജോഷി വി. മാത്യു, ജോജി സെബാസ്റ്റ്യന്‍, ബിജുമോന്‍, സാബു.ടി .എബ്രഹാം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!