ChuttuvattomThodupuzha

മാരിയില്‍ കലുങ്ക് പാലത്തിന്റെ അനുബന്ധ റോഡ് വേഗത്തില്‍ പൂര്‍ത്തിയാക്കും: മന്ത്രി

തിരുവനന്തപുരം : തൊടുപുഴ മാരിയില്‍ കലുങ്ക് പാലത്തിന്റെ അനുബന്ധ റോഡിന്റെ നിര്‍മ്മാണ ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് പി.ജെ. ജോസഫിന്റെ സബ്മിഷന് മന്ത്രി പി.എ മുഹമ്മദ് റിയാസ് മറുപടി നല്‍കി. 5.5 കോടി രൂപയ്ക്കാണ് പാലത്തിനു കരാര്‍ നല്‍കിയത്. അത് 2017ല്‍ പൂര്‍ത്തിയായി. അനുബന്ധ റോഡിനു ഭൂമി ഏറ്റെടുക്കാന്‍ വൈകിയെങ്കിലും അതു പൂര്‍ത്തിയായി. പാലം നിര്‍മ്മാണത്തിന് അനുവദിച്ച തുക കൊണ്ട് ഒരു ഭാഗത്തെ അനുബന്ധ റോഡ് നിര്‍മിക്കാനാണു തീരുമാനം. ഇതിനുള്ള പുതുക്കിയ എസ്റ്റിമേറ്റ് ധനവകുപ്പിന്റെ പരിഗണനയിലാണ്. ഇതു വേഗത്തിലാക്കാന്‍ പൊതുമരാമത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി. എംഎല്‍എ ഫണ്ടില്‍ നിന്നുള്ള തുക ഉപയോഗിച്ച് അനുബന്ധ റോഡിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു. ഇതും വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!