ChuttuvattomThodupuzha

വാഹനവായ്പാ കുടിശിക തിരികെ അടയ്‌ക്കേണ്ടെന്ന് കോടതി വിധി

തൊടുപുഴ: സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്നും എടുത്ത വാഹന വായ്പാ കുടിശിക തിരികെ അടയ്‌ക്കേണ്ടെന്ന് കോടതി ഉത്തരവ്. ശ്രീറാം ട്രാന്‍സ്‌പോര്‍ട്ട് ഫിനാന്‍സ് കമ്പനി ലിമിറ്റഡിന് അനുകൂലമായി തൊടുപുഴ ആര്‍ബിട്രല്‍ ട്രൈബ്യൂണലിന്റെ വിധിക്കെതിരേ ഫയല്‍ ചെയ്ത കേസിലാണ് തൊടുപുഴ വാണിജ്യ കോടതിയുടെ വിധി. 2009 മാര്‍ച്ച് 18ന് പൊന്‍കുന്നം സ്വദേശി സിബി ഏബ്രഹാം ശ്രീറാം ട്രാന്‍സ്‌പോര്‍ട്ട് ഫിനാന്‍സ് കമ്പനി പാലാ ഓഫീസില്‍നിന്നും 2,05,000 രൂപ 48 ഗഡുക്കളായി തിരിച്ചടയ്ക്കാമെന്ന വ്യവസ്ഥയില്‍ വായ്പ എടുത്തിരുന്നു. വായ്പാ തിരിച്ചടവ് മുടങ്ങിയതിനാല്‍ കമ്പനി ആര്‍ബിട്രേഷന്‍ നടപടിലേക്ക് കടക്കുകയും തൊടുപുഴ ആര്‍ബിട്രേഷന്‍ ട്രിബ്യൂണല്‍ കുടിശികയും പലിശയും പിഴപ്പലിശയും അടക്കം 9,33,128 രൂപയും 12 ശതമാനം പലിശയും അടയ്ക്കണമെന്ന് ഉത്തരവിട്ടു . ഇതിനെതിരേ സിബി ഏബ്രഹാം ഫയല്‍ ചെയ്ത ഹര്‍ജി അനുവദിച്ചാണ് തൊടുപുഴ വാണിജ്യ കോടതി ജഡ്ജി ദേവന്‍ കെ. മേനോന്‍ വിധി പ്രസ്താവിച്ചത്. നിയമപരമായി പാലിക്കേണ്ട മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ട്രിബ്യുണല്‍ വിധിയെന്നും കോടതി കണ്ടെത്തി. വാദിക്കുവേണ്ടി അഭിഭാഷകരായ സാബു ജേക്കബ്, മനേഷ് പി. കുമാര്‍, പി.എസ്. ശ്വേതാ, ഡെല്‍വിന്‍ പൂവത്തിങ്കല്‍ എന്നിവര്‍ ഹാജരായി.

 

Related Articles

Back to top button
error: Content is protected !!