ChuttuvattomThodupuzha

സിപിഐ കല്ലൂര്‍ക്കാട് കമ്മിറ്റിയുടെ കാല്‍നട പ്രചരണ ജാഥ സമാപിച്ചു

തൊടുപുഴ: ബിജെപിയെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയര്‍ത്തി സി.പി.ഐ കല്ലൂര്‍ക്കാട് ലോക്കല്‍ കമ്മിറ്റിയുടെ കാല്‍നട പ്രചരണ ജാഥ സമാപിച്ചു. എം.ആര്‍ ജോമോന്‍ ക്യാപ്റ്റനും, ജോഷി സെബാസ്റ്റ്യന്‍ വൈസ് ക്യാപ്റ്റനും, കെ.പി സജി ഡയറക്ടറുമായ കാല്‍നട ജാഥ ജില്ലാ അതിര്‍ത്തിയായ പെരുമാംകണ്ടത്ത് സിപിഐ തൊടുപുഴ മണ്ഡലം സെക്രട്ടറി വി.ആര്‍ പ്രമോദ് ഉദ്ഘാടനം ചെയ്തു. വിവിധ സ്ഥലങ്ങളില്‍ പര്യടനം നടത്തി ജാഥ കല്ലൂര്‍ക്കാട് സമാപിച്ചു. സമാപന സമ്മേളനം സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം കെ.പി റെജിമോന്‍ ഉദ്ഘാടനം ചെയ്തു. ആണ്ട്രൂസ് വര്‍ക്കി അധ്യക്ഷത വഹിച്ചു. സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എല്‍ദോ എബ്രഹാം, മണ്ഡലം സെക്രട്ടറി ജോളി പൊട്ടയ്ക്കല്‍, ജാഥ ക്യാപ്റ്റന്‍ എം ആര്‍ ജോമോന്‍, വൈസ് ക്യാപ്റ്റന്‍ ജോഷി സെബാസ്റ്റ്യന്‍, ഡയറക്ടര്‍ കെ പി സജി എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!