ChuttuvattomThodupuzha

സിപിഐ തൊടുപുഴ ബാലവേദി ബാലോത്സവം നടത്തി

തൊടുപുഴ : സിപിഐ തൊടുപുഴ എംസിയുടെ നേതൃത്വത്തില്‍ ബാലവേദി ബാലോത്സവം നടത്തി. ഭാവി തലമുറയുടെ ഉന്നമനത്തിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ട് റിട്ട. ഹെഡ്മാസ്റ്റര്‍ രാജന്‍ ചിരപ്പുറത്ത് ക്ലാസ് നയിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി വി.ആര്‍. പ്രമോദ് അധ്യക്ഷത വഹിച്ചു. കെ.കെ ശിവരാമന്‍, മുഹമ്മദ് അഫ്‌സല്‍, പി.പി ജോയി, പി.എസ് സരേഷ്, ഇകെ അജി നാസ്, കെ.ആര്‍ ദേവദാസ് ,ഫാത്തിമ അസീസ്, മുരളി നാരായണന്‍, കെ.ജെ ബേബി, എന്‍.ജെ കുഞ്ഞുമോന്‍, വി.ഇ അന്‍ഷാദ് , എസ് സ്വയംപ്രഭ എന്നിവര്‍ പങ്കെടുത്തു. ബാലവേദിതൊടുപുഴ മണ്ഡലം രക്ഷാധികാരിയായി മുഹമ്മദ് അഫ്‌സലിനെയും സഹ രക്ഷാധികാരിയായി ഇ.കെ അജി നാസിനെയും, ബാലവേദി തൊടുപുഴ മണ്ഡലംകണ്‍വീനറായി അദൗത് സുരേഷിനെയും , ജോയിന്റ് കണ്‍വീനറായി ആദിത്യന്‍ മുരളിയെയും തിരഞ്ഞെടുത്തു. ബാലോത്സവത്തോടനുബന്ധിച്ച് 5 മുതല്‍ 17 വയസ്സുവരെയുള്ള കുട്ടികളുടെ വിവിധ മത്സരങ്ങളും സമ്മാനദാനവും നടത്തി.

Related Articles

Back to top button
error: Content is protected !!