ChuttuvattomThodupuzha

കുട്ടികര്‍ഷകര്‍ക്ക് 3 പശുക്കളെ നല്‍കുമെന്ന് സിപിഐഎം ജില്ലാ കമ്മിറ്റി

മൂലമറ്റം:ഫാമിലെ പതിമൂന്നു പശുക്കള്‍ വിഷ ബാധയേറ്റ് ചത്ത സംഭവത്തില്‍ കുടുംബത്തിന് 3 പശുക്കളെ നല്‍കുമെന്ന് സിപിഐഎം ജില്ലാ കമ്മിറ്റിക്ക് വേണ്ടി ജില്ലാ സെക്രട്ടറി സി.വി വര്‍ഗ്ഗീസ് കുട്ടിക്കര്‍ഷകരുടെ വീട്ടിലെത്തി അറിയിച്ചു. സിപിഐഎം ജില്ലാ കമ്മിറ്റി ഒരു പശു, കര്‍ഷക സംഘം ജില്ലാ കമ്മിറ്റി ഒരു പശു, സിപിഐഎം ഏരിയ കമ്മിറ്റി ഒരു പശു എന്നിങ്ങനെയാണ് കൊടുക്കുന്നത്. എട്ടാം തീയതി തിങ്കളാഴ്ച രാവിലെ തന്നെ പശുക്കളെ കൈമാറും ഫാമില്‍നിന്നുമുള്ള നല്ലയിനം പശുക്കളെയാണ് നല്‍കുന്നത്. മാത്യു ബെന്നിയെയും കുടുംബത്തെയും ആശ്വസിപ്പിക്കുകയും നല്ല രീതിയില്‍ തന്നെ തുടര്‍ന്ന് നടത്തണമെന്നും വര്‍ഗ്ഗീസ് പറഞ്ഞു. കര്‍ഷക സംഘം ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യന്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം ജെ മാത്യു, ഏരിയ സെക്രട്ടറി ടി കെ ശിവന്‍ നായര്‍, കര്‍ഷക സംഘം സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി അംഗം പി പി ചന്ദ്രന്‍, കര്‍ഷക സംഘം ഏരിയ സെക്രട്ടറി പി ഡി സുമോന്‍, ബ്ലോക്ക് മെമ്പര്‍മാരായ കെ എസ് ജോണ്‍, ടാസ്സിമോള്‍ മാത്യു, പഞ്ചായത്ത് അംഗം ഇ കെ കബീര്‍, ലോക്കല്‍ സെക്രട്ടറിമാര്‍ ഏരിയ കമ്മിറ്റി അംഗങ്ങള്‍ എന്നിവരും എത്തി.

 

Related Articles

Back to top button
error: Content is protected !!