ChuttuvattomThodupuzha

സിപിഎം വെസ്റ്റ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്തംകൊളുത്തി പ്രകടനം നടത്തി

തൊടുപുഴ: ജില്ലയില്‍ നടക്കുന്ന ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് സിപിഎം തൊടുപുഴ വെസ്റ്റ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്തംകൊളുത്തി പ്രകടനം നടത്തി. മണക്കാട് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച പ്രകടനം ഗാന്ധി സ്‌ക്വയറില്‍ സമാപിച്ചു. യോഗം സിപിഎം തൊടുപുഴ വെസ്റ്റ് ഏരിയ സെക്രട്ടറി ടി.ആര്‍. സോമന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കോലം കത്തിച്ചു. ഏരിയാ കമ്മിറ്റിയംഗം കെ.ആര്‍. ഷാജി, ലോക്കല്‍ സെക്രട്ടറി ഷൈനു സൈമണ്‍, മറ്റ് എല്‍.ഡി.എഫ് നേതാക്കള്‍ തുടങ്ങിയവര്‍ അണിനിരന്നു.

 

 

 

 

Related Articles

Back to top button
error: Content is protected !!