Thodupuzha

ക്രാഫ്റ്റ് 23 , ത്രിദിന ശില്‍പ്പശാല

ഇടവെട്ടി: സമഗ്ര ശിക്ഷ തൊടുപുഴ ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ തൊണ്ടിക്കുഴ ഗവ.യു പി സ്‌കൂളില്‍ ക്രാഫ്റ്റ് 23 ശില്‍പ്പശാല ആരംഭിച്ചു.കുട്ടികളില്‍ തൊഴില്‍ നൈപുണികള്‍ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പ്രോഗ്രാമിന്റെ ഉദ്ഘാടനം. ഇടവെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ് നിര്‍വ്വഹിച്ചു.പി.ടി.എപ്രസിഡന്റ് ഷാജഹാന്‍ കെ.എ.അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബി.ആര്‍.സിട്രയിനര്‍ സിന്ധു ഗോപാല്‍ പദ്ധതി വിശദീകരണം നടത്തി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത്തീഫ് മുഹമ്മദ് പ്രസംഗിച്ചു. ഹെഡ്മിസ്ട്രസ് എ.കെ.വിമല സ്വാഗതവുംസ്റ്റാഫ് സെക്രട്ടറി ഷാജി തോമസ് നന്ദിയും പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!