Thodupuzha

സി എസ് ബി ബാങ്ക് പ്രക്ഷോഭം: സമര സഹായസമിതി രൂപീകരിച്ചു

തൊടുപുഴ: തൃശൂര്‍ ആസ്ഥാനമായ സി.എസ്.ബി ബാങ്കില്‍ മാസങ്ങളായി നടന്നു വരുന്ന പ്രക്ഷോഭം വീണ്ടും ത്രിദിന പണിമുടക്കിലൂടെ ശക്തി പ്രാപിക്കുകയാണ്. ഒകേ്ടാ:20, 21, 22 തീയതികളില്‍ സി.എസ്.ബി. ബാങ്കിലെ മുഴുവന്‍ സംഘടനകളും ആഹ്വാനം ചെയ്തിരിക്കുന്ന പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഒകേ്ടാബര്‍ 22 ന് സഹകരണ, ഗ്രാമീണ ബാങ്കുകള്‍ ഉള്‍പ്പടെ കേരളത്തിലെ എല്ലാ ബാങ്കുകളിലെയും ജീവനക്കാരും ഓഫീസര്‍മാരും പണിമുടക്കും.പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് തൊടുപുഴ ജോയിന്റ് കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന ട്രെയ്ഡ് യൂണിയന്‍ – ബഹുജന കണ്‍വെന്‍ഷന്‍ എ ഐ ടി യു സി സംസ്ഥാന കൗണ്‍സിലംഗം കെ സലിംകുമാര്‍ ഉദ്ഘാടനം ചെയ്തു. പി എന്‍ നാരായണന്‍(സി ഐ ടി യു) അദ്ധ്യക്ഷനായി. കെ പി റോയി (ഐ എന്‍ ടി യു സി), ഷംസുദ്ദീന്‍ (കെ ടി യു സി), ഡി ബിനില്‍ (ജോയിന്റ് കൗണ്‍സില്‍), സി എസ് മഹേഷ് (എഫ് ഇ എസ് ടി ഒ), സനില്‍ ബാബു (ബി ഇ എഫ് ഐ) തുടങ്ങിയവര്‍ സംസാരിച്ചു. നഹാസ് പി സലിം (എ ഐ ബി ഇ എ) സമരപ്രഖ്യാപന പ്രമേയം അവതരിപ്പിച്ചു. അനില്‍കുമാര്‍ എ എസ് ( എന്‍ സി ബി ഇ) സ്വാഗതവും, വി.പി. മൈതീന്‍ (എ ഐ ബി ഒ സി) നന്ദിയും പറഞ്ഞു.  യോഗത്തില്‍ ജില്ലാതല സമര സഹായസമിതിയും രൂപീകരിച്ചു.

Related Articles

Back to top button
error: Content is protected !!