ChuttuvattomThodupuzha

സിഎസ്ഐ ഈസ്റ്റ് കേരള മഹായിടവക : 41-ാമത് കണ്‍വന്‍ഷന് ഇന്ന് തുടക്കമാകും

തൊടുപുഴ : സിഎസ്ഐ ഈസ്റ്റ് കേരള മഹായിടവകയുടെ 41-ാമത് കണ്‍വന്‍ഷന്‍ ഇന്നു മുതല്‍ 11 വരെ ചാലമറ്റം എംഡിസിഎംഎസ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഞായറാഴ്ച വൈകുന്നേരം 6ന് ഈസ്റ്റ് കേരള മഹായിടവക ബിഷപ് ഫാ.വി.എസ്.ഫ്രാന്‍സീസ് ഉദ്ഘാടനം ചെയ്യും. ബിഷപ് ഡോ.കെ.ജി.ദാനിയേല്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും. മാര്‍ത്തോമ സഭാ വികാരി ജനറല്‍ ഫാ.കെ.വൈ.ജേക്കബ്, ഫാ.വില്യം എബ്രഹാം, ഫാ.ഡോ.മോത്തി വര്‍ക്കി, ഫാ.ഡോ.വിനോദ് സൈലസ്, ഫാ.വിജു വര്‍ക്കി ജോര്‍ജ്, ഫാ.എസ്.എം.പ്രസാദ് ദാസ്, ഇവ പുഷ്പരാജ്, ബഞ്ചമിന്‍ മോസസ് , തോമസ് വര്‍ഗീസ് എന്നിവര്‍ വിവിധ ദിവസങ്ങളില്‍ പ്രസംഗിക്കും. ദിവസവും രാവിലെ 10നും 2നും വൈകുന്നേരം 6നുമാണ് കണ്‍വന്‍ഷന്‍. 5 മുതല്‍ 9 വരെ രാവിലെ 8ന് ബേക്കര്‍ ഡേല്‍ സെന്റ് ആന്‍ഡ്രൂസ് ദേവാലയത്തില്‍ ബൈബിള്‍ ക്ലാസും ഒരുക്കിയിട്ടുണ്ട്. 11ന് രാവിലെ 10ന് കണ്‍വന്‍ഷനോടനുബന്ധിച്ച് വിശുദ്ധ സംസര്‍ഗ ശുശ്രൂഷ നടക്കും.

Related Articles

Back to top button
error: Content is protected !!