Thodupuzha

സൈക്ലിങ് വെലോഡ്രോം നിര്‍മിക്കും

 

തൊടുപുഴ: കേരളത്തിലെ സൈക്ലിങ് മത്സര രംഗത്ത് മുന്നിട്ടു നില്‍ക്കുന്ന ജില്ലയില്‍ സൈക്ലിങ് വെലോഡ്രോം ഉണ്ടാക്കുന്നതിന് കായിക വകുപ്പുമായി ചേര്‍ന്ന് നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ചേറ്റുകുഴി നവജീവന്‍ സൈക്ലിങ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കായിക-കലാ-വിദ്യാഭ്യാസ മേഖലയില്‍ മികവ് തെളിയിച്ചവരെ ആദരിക്കല്‍ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സൈക്ലിങ് സമ്മര്‍ കോച്ചിങ് ക്യാമ്പിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് രഘുനാഥ് കുമ്പളന്താനം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. ദേശീയ-സംസ്ഥാന തലത്തില്‍ വിജയികളായ സൈക്ലിസ്റ്റുകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് കണ്ണമുണ്ടയില്‍ വിതരണം ചെയ്തു. വണ്ടന്‍മേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിബി എബ്രാഹം, കരുണാപുരം പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രിന്‍സ്, പഞ്ചായത്ത് അംഗങ്ങളായ ജോസ് മാടപ്പിള്ളി, സി.എം. ബാലകൃഷ്ണന്‍, ശോഭന ടീച്ചര്‍, സംസ്ഥാന സൈക്ലിങ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് എന്‍. രവീന്ദ്രന്‍, ജില്ലാ പ്രസിഡന്റ് അഡ്വ. ജോര്‍ലി കുര്യന്‍, ജില്ലാ സെക്രട്ടറി എ.പി. മുഹമ്മദ് ബഷീര്‍, ഷൈന്‍ ജോസ് കക്കാട്ട്, അബ്ദുള്‍ റസാക്ക്,, ഷേര്‍ലി മണലില്‍, മോന്‍സി മഠത്തില്‍, മോഹനന്‍ കൊച്ചറ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!