ChuttuvattomThodupuzha

ദയ പാലിയേറ്റീവ് കെയര്‍ സൊസൈറ്റി : ഈസ്റ്റര്‍,വിഷു ആഘോഷവും ഭിന്നശേഷി സൗഹൃദ സംഗമവും സംഘടിപ്പിച്ചു

കുറുമണ്ണ് : ദയ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഈസ്റ്റര്‍, വിഷു ആഘോഷവും ഭിന്നശേഷി സൗഹൃദ സംഗമവും സംഘടിപ്പിച്ചു. റിട്ട. ഡിജിപി ഋഷിരാജ് സിംഗ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ദയ ചെയര്‍മാന്‍ പി.എം. ജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സംഗമത്തില്‍ ദയ മെന്ററും മോട്ടിവേഷണല്‍ സ്പീക്കറുമായ നിഷ ജോസ് കെ മാണി , അഡ്വ. രാജേഷ് പല്ലാട്ട്, പാലാ റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ . ജോസ് കുരുവിള, പാലിയേറ്റീവ് മെഡിസിന്‍ എംസിഎച്ച് കോട്ടയം മെഡിക്കല്‍ ഓഫീസര്‍ ഡോ . പ്രവീണ്‍ലാല്‍ ആര്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു. കുറുമണ്ണ് സെന്റ് ജോണ്‍സ് ചര്‍ച്ച് വികാരിയും ദയ രക്ഷാധികാരിയുമായ ഫാ. അഗസ്റ്റ്യന്‍ പീടികമലയില്‍ അനുഗ്രഹ പ്രഭാഷണം നടത്തി.

ഭിന്നശേഷി സൗഹൃദ സംഗമത്തില്‍ 150 ല്‍പ്പരം ഭിന്നശേഷിക്കാര്‍ പങ്കെടുത്തു. ഇലക്ട്രിക് വീല്‍ചെയര്‍, തയ്യല്‍ മെഷീന്‍, ഡയപ്പര്‍ ഡിസ്‌പോസല്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ഭക്ഷണകിറ്റ് എന്നിവ വിതരണം ചെയ്തു.  കടനാട് പിഎച്ച്‌സി മെഡിക്കല്‍ ഓഫീസര്‍ ഡോ. വിവേക് മാത്യു പുളിക്കല്‍, ദയ ട്രഷറര്‍ ഡോ.പിറ്റി ബാബുരാജ്, ജോയിന്റ് സെക്രട്ടറി പി.ഡി സുനില്‍ ബാബു, സെക്രട്ടറി തോമസ് ടി എഫ്രേം, ദയ വൈസ്‌ചെയര്‍മാനും പാരാ ലീഗല്‍ വോളന്റിയറുമായ സോജ ബേബി, കാരുണ്യ ഭവന്‍ ചെയര്‍മാന്‍ മോഹനന്‍ നായര്‍, കുറുമണ്ണ് സെന്റ് ജോണ്‍സ് ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ബിജോയ് ജോസഫ്, നിയോമി വുമണ്‍സ് ഫൗണ്ടേഷന്‍ ഡയറക്ട്‌ടേഴ്സ് സി.വിനീത, സി.സ്മിത, എബി, സേവാഭാരതി ഏറ്റുമാനൂര്‍ പാലിയേറ്റീവ് യൂണിറ്റ് സെക്രട്ടറി എസ്. സഹസ്രനാമ അയ്യര്‍, ദയ എക്‌സിക്യൂട്ടീവ് മെമ്പര്‍ സിന്ദു പി നാരായണന്‍, ജനറല്‍ കൗണ്‍സില്‍ മെമ്പേഴ്‌സായ ലിന്‍സ് ജോസഫ്, ജോസഫ് പീറ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!