ChuttuvattomThodupuzha

കളക്ടര്‍ക്കും ദൗത്യ സംഘത്തിനുമെതിരായ സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന മാടമ്പിത്തരമെന്ന് ഡിസിസി പ്രസിഡന്റ് സി.പി. മാത്യു

തൊടുപുഴ: ജില്ലാ കളക്ടര്‍ക്കും ദൗത്യ സംഘത്തിനുമെതിരെ വെല്ലുവിളി ഉയര്‍ത്തുന്ന സിപിഎം ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസിന്റെ പ്രസ്താവന മാടമ്പിത്തരമെന്ന് ഡിസിസി പ്രസിഡന്റ് സി.പി മാത്യു ആരോപിച്ചു. സംസ്ഥാന സര്‍ക്കാരിന് വേണ്ടിയാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ കൈയേറ്റക്കാരുടെ പട്ടിക തയ്യാറാക്കുകയും അത് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തത്. ഇതിന്റെ തുടര്‍ച്ചയായാണ് ദൗത്യ സംഘത്തെ നിയോഗിച്ചതും കൈയേറ്റ ഭൂമി തിരിച്ചു പിടിക്കുന്ന നടപടിയിലേക്ക് കടക്കുകയും ചെയ്തത്. ഇതിനെതിരെയാണ് ഇപ്പോള്‍ സിപിഎം ജില്ലാ സെക്രട്ടറി രംഗത്ത് വന്നിരിക്കുന്നത്. സിപിഎം ജില്ലാ സെക്രട്ടറിയുടെ നടപടി കൈയേറ്റ ഭൂമിയിലെ പാര്‍ട്ടി ഓഫീസുകളും തല്‍പ്പര കക്ഷികളുടെ കൈയേറ്റങ്ങള്‍ സംരക്ഷിക്കാനാണെന്നും കളക്ടറേയും ദൗത്യ സംഘത്തെയും ഭീഷണിപ്പെടുത്തി കൈയേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകുവാനുള്ള ഗൂഢ തന്ത്രമാണന്നും സി.പി മാത്യു ആരോപിച്ചു. ഇടതു മുന്നണിയിലെ പ്രമുഖ ഘടക കക്ഷിയായ സിപിഐ കളക്ടറുടെ നടപടിയെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നും കൈയേറ്റമൊഴിപ്പിക്കല്‍ കാര്യത്തില്‍ ഇടത് മുന്നണിയിലെ ഭിന്നതയാണ് ഇതിലൂടെ വ്യക്തമാകുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഇടുക്കിയിലെ ജനവാസ മേഖലയില്‍ പ്പോഴും വന്യമൃഗ ശല്യം തുടരുമ്പോഴും ഇക്കാര്യത്തില്‍ ഫലപ്രദമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനായിട്ടില്ല. അരിക്കൊമ്പനെ നാടുകടത്തിയതോടെ എല്ലാം അവസാനിച്ചുവെന്നാണ് ഭരണമുന്നണി കരുതിയതെന്നും സി.പി മാത്യു പറഞ്ഞു.

Related Articles

Back to top button
error: Content is protected !!