ChuttuvattomThodupuzha

ഡി.സി.എല്‍ തൊടുപുഴ പ്രവിശ്യ നേതൃ സംഗമവും തെരഞ്ഞെടുപ്പും സംഘടിപ്പിച്ചു

തൊടുപുഴ : ഡി.സി.എല്‍ പ്രവിശ്യാ നേതൃ സംഗമവും തെരഞ്ഞെടുപ്പും സെന്റ് സെബാസ്റ്റ്യന്‍സ് പാരീഷ് ഹാളില്‍ സംഘടിപ്പിച്ചു. എസ്.എസ്.യു.പി.എസ് ഹെഡ്മാസ്റ്റര്‍ റ്റി.എല്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. കോ – ഓര്‍ഡിനേറ്റര്‍ റോയ് . ജെ കല്ലറങ്ങാട്ട് , തോമസ് കുണിഞ്ഞി , എബി ജോര്‍ജ് , മിനി ജെസ്റ്റിന്‍ എന്നിവര്‍ പ്രസംഗിച്ചു.
തൊടുപുഴ മേഖലയിലെ ജോസഫ് ആന്റണിയും (ഡി. പോള്‍ തൊടുപുഴ) വഴിത്തല മേഖലയിലെ പെട്ര മരിയ റെജിയും (ഇന്‍ഫന്റ് ജീസസ് , കൂത്താട്ടുകുളം) കൗണ്‍സിലര്‍മാരായി തെരഞ്ഞെടുക്കപ്പെട്ടു. മൂലമറ്റം മേഖലയിലെ ഫിലോമിന ജെ. പൈകട (സെന്റ് മേരീസ് , അറക്കുളം) ആണ് ലീഡര്‍.

മറ്റു ഭാരവാഹികള്‍ :ഡെപ്യൂട്ടി ലീഡര്‍ – ദേവദത്തന്‍ കെ.എസ് -വഴിത്തല മേഖല (സെന്റ് സെബാസ്റ്റ്യന്‍സ് , പുറപ്പുഴ).
ജനറല്‍ സെക്രട്ടറിമാര്‍ :കൃഷ്ണപ്രസാദ് പനോളില്‍ – മുവാറ്റുപുഴ മേഖല (നിര്‍മല എച്ച്.എസ്.എസ്,മുവാറ്റുപുഴ). ആരാധ്യ കെ.എസ് – തൊടുപുഴ മേഖല (ജയ് റാണി ഇ.എം.എച്ച്.എസ്.എസ് , തൊടുപുഴ) . പ്രോജക്റ്റ് സെക്രട്ടറി : സിയോണ സിബി – കലയന്താനി മേഖല (വിമല വെട്ടിമറ്റം) . ട്രഷറര്‍ :കെയിന്‍. ഡി. തോമസ് – കരിമണ്ണൂര്‍ മേഖല(സെന്റ് ജോസഫ്‌സ് ,കരിമണ്ണൂര്‍ )

Related Articles

Back to top button
error: Content is protected !!