ChuttuvattomThodupuzha

ഡിസിഎല്‍ പ്രവിശ്യാ ടാലന്റ് ഫെസ്റ്റ് : തൊടുപുഴയ്ക്ക് ഓവറോള്‍

തൊടുപുഴ : സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളില്‍ നടത്തിയ ഡിസിഎല്‍ തൊടുപുഴ പ്രവിശ്യ ടാലന്റ് ഫെസ്റ്റില്‍ തൊടുപുഴയ്ക്ക് ഓവറോള്‍. ടൗണ്‍ ഫൊറോന പള്ളി വികാരി ഫാ.ഡോ. സ്റ്റാന്‍ലി കുന്നേല്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. കോ ഓര്‍ഡിനേറ്റര്‍ റോയ് .ജെ. കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. ടാലന്റ് ഫെസ്റ്റിനോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച ബുക്ക്‌ലെറ്റ് ഹെഡ്മാസ്റ്റര്‍ ബിജോയി മാത്യു പ്രകാശനം ചെയ്തു. പ്രവിശ്യയിലെ മൂവാറ്റുപുഴ , വഴിത്തല , കലയന്താനി , കരിമണ്ണൂര്‍ , മൂലമറ്റം , തൊടുപുഴ, രാമപുരം മേഖലകളില്‍ നിന്നായി 71 സ്‌കൂളുകളിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിഭകള്‍ മാറ്റുരച്ചു. 36 ഇനങ്ങളില്‍ മത്സരങ്ങള്‍ അരങ്ങേറി.

സമാപന സമ്മേളനം കൊച്ചേട്ടന്‍ ഫാ. റോയി കണ്ണന്‍ചിറ ഉദ്ഘാടനം ചെയ്തു. സിഎംഐ മുവാറ്റുപുഴ പ്രോവിന്‍സ് വിദ്യാഭ്യാസ കൗണ്‍സിലര്‍ ഫാ. ബിജു വെട്ടുകാട്ടില്‍ മുഖ്യാതിഥിയായിരുന്നു. ബിജോയി മാത്യു അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രോഗ്രാം കോ – ഓര്‍ഡിനേറ്റര്‍ എബി ജോര്‍ജ് , റിസോഴ്‌സ് ടീം കോ – ഓര്‍ഡിനേറ്റര്‍ തോമസ് കുണിഞ്ഞി , സിബി കെ . ജോര്‍ജ് , നൈസില്‍ പോള്‍ , ഫിലോമിന ജെ . പൈകട , കൃഷ്ണപ്രസാദ് പനോളില്‍ എന്നിവര്‍ പ്രസംഗിച്ചു.

എല്‍പി , യുപി , എച്ച്എസ് വിഭാഗങ്ങളില്‍ തൊടുപുഴ മേഖല ഓവറോള്‍ നേടി .മൂന്ന് വിഭാഗങ്ങളിലും മൂലമറ്റമാണ് ഫസ്റ്റ് റണ്ണര്‍ അപ്പ് . എല്‍പി യില്‍ വഴിത്തലയ്ക്കും യുപിയില്‍ കരിമണ്ണൂരിനും എച്ച്എസില്‍ മൂവാറ്റുപുഴയ്ക്കുമാണ് സെക്കന്റ് റണ്ണര്‍ അപ്പ്. സ്‌കൂള്‍ തലത്തില്‍ എല്‍പി യില്‍ തൊടുപുഴ ഡി പോള്‍ , തൊടുപുഴ ജയ് റാണി പബ്ലിക് , മൂലമറ്റം സെന്റ് ജോര്‍ജ് , യുപിയില്‍ തൊടുപുഴ ജയ്‌റാണി പബ്ലിക് , മൂലമറ്റം സെന്റ് ജോര്‍ജ് , കരിമണ്ണൂര്‍ നിര്‍മല ,തൊടുപുഴ ഡി പോള്‍ , എച്ച്എസില്‍ തൊടുപുഴ ഡി പോള്‍ , തൊടുപുഴ ജയ് റാണി പബ്ലിക് , മൂവാറ്റുപുഴ നിര്‍മല എന്നിവ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടി. ഓവറോള്‍ , വ്യക്തിഗത ജേതാക്കള്‍ക്ക് ട്രോഫികളും മെമന്റോകളും ബഹുമതിപത്രങ്ങളും സമ്മാനിച്ചു.

 

Related Articles

Back to top button
error: Content is protected !!