ChuttuvattomThodupuzha

ഡീന്‍ കുര്യാക്കോസിനെ ആവേശത്തോടെ വരവേറ്റ് ഇടുക്കി

തൊടുപുഴ : ഇടുക്കി നിയോജക മണ്ഡലത്തില്‍ എത്തിയ ഡീന്‍ കുര്യാക്കോസിന് വിവിധ പഞ്ചായത്തുകളില്‍ ആവേശ സ്വീകരണം. രാവിലെ ഉപ്പുതോട് ജംഗ്ഷനില്‍ പര്യടനത്തിന്റെ ഉദ്ഘാടനം യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എം.ജെ.ജേക്കബ് നിര്‍വഹിച്ചു. നിയോജകമണ്ഡലം ചെയര്‍മാന്‍ എം.കെ. പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് ചാലിസിറ്റി, കൊച്ചുകരിമ്പന്‍, വിമലഗിരി, മഠത്തുംകടവ്, മരിയാപുരം, ഇടുക്കി, നാരകക്കാനം, കട്ടിംഗ്, കാല്‍വരിമൗണ്ട്, അല്‍ഫോന്‍സാ നഗര്‍, ഈട്ടിക്കവല, പാണ്ടിപ്പാറ, തങ്കമണി, നീലിവയല്‍, പ്രകാശ്, ഉദയഗിരി, പുഷ്പഗിരി, മൈക്ക്കവല, കമാക്ഷി, പാറക്കടവ്, കാര്‍മല്‍സിറ്റി, എട്ടാം മൈല്‍, വാഴവര എന്നിവിടങ്ങളില്‍ കടുത്ത ചൂടിനെ അവഗണിച്ചും നിരവധിപ്പേര്‍ സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാന്‍ എത്തിയിരുന്നു.

നിര്‍മലസിറ്റിയില്‍ കാണിക്കൊന്നയും പഴവര്‍ഗങ്ങളും നല്‍കിയാണ് സ്വീകരിച്ചത്. കൊങ്ങിനിപ്പടവ്, വെള്ളയാംകുടി, വെട്ടിക്കുഴ കവല, നാത്തൂകല്ല്, വലിയപാറ, കൊച്ചുതോവാള, പേഴുംകവല, പാറക്കടവ്, വട്ടക്കുന്നേല്‍ പടി, കുരിശുപള്ളിക്കവല, അമ്പലക്കവല, വള്ളക്കടവ്, ഐടിഐപടി, ഗവ. കോളജ്, സുവര്‍ണഗിരി എന്നിവിടങ്ങളിലും സ്വീകരണം നല്‍കി. തുടര്‍ന്ന് പൊന്നികവല, ഇരുപതേക്കര്‍, നരിയംപാറ, വെങ്ങാലൂര്‍ കട, മേപ്പാറ, കല്‍ത്തൊട്ടി, കിഴക്കേമാട്ടുക്കട, വെള്ളിലാംകണ്ടം, കോടാലിപ്പാറ, സ്വരാജ്, പള്ളിസിറ്റി, കോഴിമല, മറ്റപ്പിള്ളി, ലബ്ബക്കട, കാഞ്ചിയാര്‍, പേഴുംകണ്ടം എന്നിവിടങ്ങളില്‍ പര്യടനം നടത്തി കാക്കാട്ടുകടയില്‍ സമാപിച്ചു. ജോയി വെട്ടിക്കുഴി, ജോയി കൊച്ചുകരോട്ട്, എ.പി. ഉസ്മാന്‍, എം.ഡി. അര്‍ജുനന്‍, അനീഷ് ജോര്‍ജ്, വിജയകുമാര്‍ മറ്റക്കര, കെ.ബി. സെല്‍വം, വി.ഡി. ജോസഫ്, അനില്‍ ആനക്കരാട്ട്, ജോബി തയ്യില്‍, വി.എം. ഫ്രാന്‍സിസ്, അനീഷ് ചേനക്കര, വര്‍ഗീസ് വെട്ടിയാങ്കല്‍, സണ്ണി മാത്യു, സണ്ണി പുല്‍ക്കുന്നേല്‍, ടോമി ചേനംമാക്കാല്‍, തോമസ് മൈക്കിള്‍, അപ്പച്ചന്‍ അയ്യുണ്ണി എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.ഡീന്‍ കുര്യാക്കോസ് ഇന്ന് തൊടുപുഴ നിയോജകമണ്ഡലത്തില്‍ പര്യടനം നടത്തും. രാവിലെ മണക്കാട് പഞ്ചായത്തില്‍ നിന്ന് ആരംഭിക്കുന്ന പര്യടനം വൈകിട്ട് ആലക്കോട് സമാപിക്കും.

Related Articles

Back to top button
error: Content is protected !!