ChuttuvattomThodupuzha

ആഘോഷാരവങ്ങളുടെ നടുവില്‍ തൊടുപുഴയില്‍ ഡീനിന്റെ റോഡ് ഷോ

തൊടുപുഴ : ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം നേടിയ ഡീന്‍ കുര്യാക്കോസ് തനിക്ക് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ലഭിച്ച തൊടുപുഴയില്‍ ഇന്നലെ റോഡ് ഷോ നടത്തി. ആഘോഷാരവങ്ങളുടെ നടുവില്‍ തുറന്ന ജീപ്പിലായിരുന്നു റോഡ് ഷോ. രാവിലെ മുതിര്‍ന്ന നേതാവും കേരള കോണ്‍ഗ്രസ് ചെയര്‍മാനുമായ പി.ജെ. ജോസഫിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദര്‍ശിച്ച ശേഷമാണ് റോഡ് ഷോ ആരംഭിച്ചത്. രാവിലെ 11.30 ന് തൊടുപുഴ ഗാന്ധിഭവനില്‍ നിന്ന് ആരംഭിച്ച റോഡ് ഷോ നഗരംചുറ്റി തൊടുപുഴ മിനി സിവില്‍ സ്റ്റേഷന് മുമ്പില്‍ സമാപിച്ചു. നേതാക്കളായ സി.പി. മാത്യു, എസ്. അശോകന്‍, എം.ജെ. ജേക്കബ് എന്നി നേതാക്കളും നിരവധി പ്രവര്‍ത്തകരും പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!