Thodupuzha

ദുരൂഹ സാഹചര്യത്തിൽ മരിച്ചയാളുടെ ഫോറൻസിക് പരിശോധന  നടത്തി

വണ്ണപ്പുറം: ദുരൂഹ സാഹചര്യത്തിൽ മരിച്ചയാളുടെ ഫോറൻസിക് പരിശോധന  നടത്തി. മുള്ളരിങ്ങാട് വെള്ളെള്ള് കലുങ്കിനടിയിൽ വെള്ളത്തില്‍ അവശനിലയിൽ വീണ് കിടന്ന നിലയില്‍ കണ്ടെത്തുകയും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ മരണമടഞ്ഞ ക്രിസ്റ്റി എല്‍ദോസിന്റെ ഫോറൻസിക് പരിശോധനയാണ് നടത്തിയത്.വെള്ളെള്ള് കരിക്കാട്ടു കുഴിയില്‍ ക്രിസ്റ്റി എല്‍ദോസിന്റെ മരണകാരണം കണ്ടെത്താനാണ് ഫോറൻസി വിഭാഗം പരിശോധന നടത്തിയത്.2022 ഡിസംബര്‍ 31-നാണ് ക്രിസ്റ്റിയെ കുഴിയില്‍ അവശ നിലയില്‍ കണ്ടത്.കൊച്ചി ഫോറൻസിക്  ഓഫീസിലെ അസിസ്റ്റന്റ് ഡയറക്ടര്‍ സൂസന്‍ മാത്യുവിന്റെ നേതൃത്വത്തിലാണ്തിങ്കളാഴ്ചയാണ് പരിശോധന നടത്തിയത്. ക്രിസ്റ്റിയുടെ മരണം അപകടം മൂലമല്ല കൊലപാത ശ്രമമാന്നെന്ന് ചില രാഷ്ട്രീയ സംഘടനകൾ ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കൂടുതൽ പരിശോധന നടത്തിവരുന്നത്. മരണത്തിൽ കോട്ടയം മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗവും പരിശോധന നടത്തിയിരുന്നു.

Related Articles

Back to top button
error: Content is protected !!