ChuttuvattomThodupuzha

ദീനദയ സോഷ്യല്‍ ഡെവലപ്മെന്റ് സൊസൈറ്റി വാര്‍ഷികം നടത്തി

തൊടുപുഴ: ദീനദയ സോഷ്യല്‍ ഡെവലപ്മെന്റ് സൊസൈറ്റി വാര്‍ഷിക പൊതുയോഗം കോലാനി ഗോകുലം ബാലഭവനില്‍ നടന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തൊടുപുഴ റീജിയണല്‍ മാനേജര്‍ എം.ആര്‍. സാബു ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് പ്രീത പ്രദീപ് അധ്യക്ഷത വഹിച്ചു. എം.ജി. സര്‍വകലാശാലയില്‍ നിന്നും എം.എ. ഹിസ്റ്ററി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ വി.ആര്‍. ആരതി, എ.സി.സി.എ. പരീക്ഷയില്‍ ഉന്നതവിജയം കൈവരിച്ച എന്‍. രേഷ്മ എന്നിവരെ അനുമോദിക്കുകയും വിജയികൾക്കുള്ള ഉപഹാരങ്ങള്‍ സ്റ്റേറ്റ് ബാങ്ക് ഇന്ത്യ റീജയണല്‍ മാനേജര്‍ എം.ആര്‍. സാബു വിതരണം ചെയ്തു. ഡോ. സാജന്‍ കെ. ജോസ് തേനീച്ച വളര്‍ത്തലിന്റെ വരുമാനവും സാധ്യതകളും വിശദീകരിച്ചു. സൊസൈറ്റി സെക്രട്ടറി എം.എന്‍. അംബുജാക്ഷിയമ്മ, സിനി സജി എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!