Karimannor

വനംവകുപ്പിന്റെ  ഇരുമ്പ് പൈപ്പുകള്‍ മോഷ്ടിച്ച കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തു

കരിമണ്ണൂർ : വനംവകുപ്പിന്റെ  ഇരുമ്പ് പൈപ്പുകള്‍ മോഷ്ടിച്ച കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തു   .നാൽപതേക്കര്‍ വെണ്‍മറ്റത്തില്‍ ജോസിനെയാണ് (64) കരിമണ്ണൂര്‍ പോലീസ് ഇന്ന്  അറസ്റ്റു ചെയ്തത്. തൊമ്മന്‍കുത്ത് വനം റേഞ്ചിന്റെ കീഴില്‍ ഫെന്‍സിങിനായി സൂക്ഷിച്ചിരുന്ന 46 ഇരുമ്പ് പൈപ്പുകളാണ് പ്രതി  മോഷ്ടിച്ചത്. വനംവകുപ്പ് അധികൃതര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന്  ജോസ് ഒളുവിലായിരുന്നു .പ്രതിയെ കോടതിയിൽഹാജരാക്കുകയും  റിമാന്‍ഡ്  ചെയ്തതായും എസ്..ഐ സുമേഷ് സുധാകരന്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!