ChuttuvattomThodupuzha

വാഹനാപകട നഷ്ടപരിഹാര കേസുകളിലെ നഷ്ടപരിഹാര തുക കാലാവധിക്കു ശേഷവും ബാങ്കുകളില്‍ സ്ഥിര നിക്ഷേപമായി തുടരുന്നു

മുട്ടം : തൊടുപുഴ എംഎസിടി കോടതിയില്‍ തീര്‍പ്പാക്കപ്പെട്ട വാഹനാപകട നഷ്ടപരിഹാര കേസ്സുകളിലെ നിക്ഷേപങ്ങള്‍ കാലാവധിക്കു ശേഷവും കൈപ്പറ്റാതെ ബാങ്കുകളില്‍ സ്ഥിര നിക്ഷേപമായി അവകാശികള്‍ തുടരുന്നു . വാഹനാപകടത്തില്‍ പരിക്ക് പറ്റിയവര്‍ അപകടത്തില്‍ മരണപ്പെട്ടവരുടെ അവകാശികള്‍ , പ്രായപൂര്‍ത്തിയാകാത്ത ഹര്‍ജിക്കാര്‍ എന്നിവരുടെ പേരിലുള്ള 12 കോടിയോളം രൂപയുടെ നിക്ഷേപങ്ങളാണിവ.1985 മുതലുള്ള 1400 ഓളം കേസ്സുകളിലെ നഷ്ടപരിഹാര തുകയാണിത് . നിക്ഷേപങ്ങള്‍ കൈപ്പറ്റുന്നതിനായി ഹര്‍ജിക്കാരോ അവകാശികളോ തങ്ങളുടെ അസ്സല്‍ തിരിച്ചറിയല്‍ രേഖ , ബാങ്ക് അക്കൗണ്ട് രേഖകള്‍ തുടങ്ങിയവ സഹിതം നേരിട്ടോ അഭിഭാഷകര്‍ മുഖേനയോ എംഎസിടി ഓഫീസ്സുമായി ബന്ധപ്പെടേണ്ടതാണ് . സംശയ നിവാരണത്തിന് മുട്ടം കോടതി സമുച്ചയത്തിലെ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുമായി ബന്ധപ്പെടേണ്ടതാണ് . ഫോണ്‍ നമ്പര്‍ : 04862 255383 , 9496402383

 

Related Articles

Back to top button
error: Content is protected !!