ChuttuvattomThodupuzha

കൊടുംവളവിലെ ബലക്ഷയത്തിലായ സംരക്ഷണ ഭിത്തി അപകട ഭീഷണി ഉയര്‍ത്തുന്നു

തൊടുപുഴ : നെയ്യശേരിയിലെ മൂന്നും കൂടുന്ന കവലയിലെ ശശിമുക്ക് വളവിന്റെ അരികിലുണ്ടായ വിള്ളല്‍ അപകട ഭീഷണി ഉയര്‍ത്തുന്നു. സംരക്ഷണ ഭിത്തികെട്ടി ബാലപ്പെടുത്താത്തത് അപകടങ്ങള്‍ക്ക് കാരണമാകുമെന്നതാണ് പ്രദേശവാസികളുടെ ആശങ്ക. നെയ്യശേരിയില്‍ നിന്ന് കൊടുവേലിക്കും കോടിക്കുളത്തിനും പോകുന്ന വഴിയിലുള്ള മൂന്നും കൂടുന്ന ജംഗ്ഷനിലുള്ള വളവിലെ ബലക്ഷയമുള്ള കരിങ്കല്‍ കെട്ടിനാണ് സംരക്ഷണ ഭിത്തിയില്ലാത്തത്.

കൊടുവേലി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ ഇറക്കം ഇറങ്ങി വരുമ്പോള്‍ ഡ്രൈവര്‍ക്ക് നേരിയ അശ്രദ്ധ ഉണ്ടായാല്‍ പോലും വാഹനം സംരക്ഷണ ഭിത്തിയില്ലാത്ത ഭാഗത്ത് കൂടി താഴ്ചയിലുള്ള വയലിലേക്ക് പതിക്കും. കോടിക്കുളം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ നെയ്യശേരിക്ക് പോകാനായി വളവ് തിരിക്കുമ്പോള്‍ ബലക്ഷയമുള്ള വശം ചേര്‍ന്ന് പോകേണ്ടി വരുന്നതും അപകടകാരണമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ഏറെ നാളായി ഇത്തരം അപകട സാധ്യതയെക്കുറിച്ച് ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിട്ടും ഇതുവരെ പരിഹാരമുണ്ടാക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!