Thodupuzha

ഡയാലിസിസ് രോഗികള്‍ക്ക്  ആശ്വാസം പകര്‍ന്നു സ്‌നേഹദീപം ട്രസ്റ്റ് 

തൊടുപുഴ: മേഖലയില്‍ ഡയാലിസിസ് രോഗികള്‍ക്ക് ആശ്വാസം പകര്‍ന്ന് സ്‌നേഹദീപം ട്രസ്റ്റ്.

ഡയാലിസിസ് സഹായ പദ്ധതിയുടെ വിപുലീകരണത്തിന്റെ ഭാഗമായി സ്വകാര്യ ആശുപത്രികളില്‍ ഡയാലിസിസ് ചെയ്യാന്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികള്‍ക്ക് സാമ്പത്തിക സഹായം സ്‌പോണ്‍സര്‍ ചെയ്യുന്നവര്‍ നേരിട്ട് കൊടുക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം കിഡ്‌നി ഫെഡറേഷന്‍ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമേല്‍ നിര്‍വഹിച്ചു, തൊടുപുഴ പ്രദേശത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 20 ഡയാലിസിസ് രോഗികള്‍ക്ക് 5000 രൂപ വീതമാണ് ആദ്യഘട്ടത്തില്‍ നല്‍കിയത്. തൊടുപുഴയിലുള്ള സ്വകാര്യ ആശുപത്രികളില്‍ ഡയാലിസിസ് ചെയ്യുന്ന സാമ്പത്തിക ബുദ്ധിമുട്ടുള്ള രോഗികളെ നേരില്‍ കണ്ടു സഹായിക്കാന്‍ സന്മനസുള്ളവര്‍ക്ക് അപേക്ഷകരുടെ നമ്പറുകള്‍ സ്‌നേഹദീപം ഓഫീസില്‍ നിന്നും ലഭിക്കുമെന്ന് മാനേജിങ് ട്രസ്റ്റി മാത്യു കണ്ടിരിക്കല്‍ പറഞ്ഞു. ഫോണ്‍: 9847147748, 9446042314.

Related Articles

Back to top button
error: Content is protected !!