ChuttuvattomThodupuzha

അങ്കമാലി – ശബരി റെയില്‍ വേ പദ്ധതിയ്ക്ക് ഫണ്ട് അനുവദിക്കാത്തത് നിരാശാജനകം : ശബരി റെയില്‍വേ ആക്ഷന്‍ കൗണ്‍സില്‍ ഫെഡറേഷന്‍

തൊടുപുഴ : അങ്കമാലി – ശബരി റെയില്‍ വേ പദ്ധതിയ്ക്ക് ഫണ്ട് അനുവദിക്കാത്തത് നിരാശാജനകമെന്ന് ശബരി റെയില്‍വേ ആക്ഷന്‍ കൗണ്‍സിലുകളുടെ ഫെഡറേഷന്‍ ഭാരവാഹികള്‍. അങ്കമാലി – ശബരി റെയില്‍ വേയുടെ ചിലവ് പങ്കിടുന്നതിന് സര്‍ക്കാര്‍ ഉത്തരവ് ഇറക്കുകയും 2021 ലെ ബജറ്റില്‍ കിഫ്ബിയില്‍ നിന്ന് 2000 കോടി രൂപ നീക്കി വെയ്ക്കുകയും ചെയ്ത കേരള സര്‍ക്കാര്‍ 2024-25 ലെ ബജറ്റില്‍ പദ്ധതിയ്ക്ക് ഫണ്ട് അനുവദിക്കാത്തത് നിരാശാജനകമാണെന്ന് ശബരി റെയില്‍വേ ആക്ഷന്‍ കൗണ്‍സിലുകളുടെ ഫെഡറേഷന്‍ ഭാരവാഹികളായ ഡിജോ കാപ്പനും ജിജോ പനച്ചിനാനിയും പറഞ്ഞു.

അങ്കമാലി – ശബരി റെയില്‍വേയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ 100 കോടി നീക്കി വെച്ചതിന് സമാനമായ പിന്തുണ സംസ്ഥാന സര്‍ക്കാരും നല്‍കുമെന്ന് ആക്ഷന്‍ കൗണ്‍സിലുകളുടെ ഫെഡറേഷന്‍ പ്രതീക്ഷിച്ചിരുന്നു. 25 വര്‍ഷം മുന്‍പ് പദ്ധതിയ്ക്ക് വേണ്ടി കല്ലിട്ട് തിരിച്ച കാലടി മുതല്‍ രാമപുരം വരെയുള്ള സ്ഥലമുടമകള്‍ക്ക് പദ്ധതിയ്ക്ക് ഫണ്ട് നല്‍കാത്ത സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് തിരിച്ചടിയാണെന്നും ഫെഡറേഷന്‍ ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.

 

Related Articles

Back to top button
error: Content is protected !!