Thodupuzha

പതിപ്പള്ളിയിലെ ദുരന്തനിവാരണം:   ജില്ലാ പഞ്ചായത്ത് സഹായം ഉറപ്പ് നല്‍കി

മൂലമറ്റം: അറക്കുളം പഞ്ചായത്തില്‍ ഏറ്റവും ഏറെ നാശനഷ്ടം സംബവിച്ച പതിപ്പള്ളി വാര്‍ഡിലെ തകര്‍ന്ന വീടുകളും റോഡുകളും നന്നാക്കാനും കൃഷി, മൃഗസംരക്ഷണ മേഖലയിലെ നഷ്ടങ്ങള്‍ നികത്താനും വേണ്ട സഹായങ്ങള്‍ നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ.ഫിലിപ്പ് ഉറപ്പ് നല്‍കി. വാര്‍ഡില്‍ സംഭവിച്ച കെടുതികള്‍ എന്തൊക്കെയെന്നും പരിഹാരമാര്‍ഗങ്ങള്‍ എന്തെന്നും ഉടന്‍ റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വാര്‍ഡ് മെമ്പര്‍ പി.എ.വേലുക്കുട്ടനോട് ആവശ്യപ്പെട്ടു. സംസ്ഥാന പട്ടികവര്‍ഗ വകുപ്പ്, റീബില്‍ഡ് ഇന്ത്യ, ഇടുക്കി പാക്കേജ് തുടങ്ങി വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ച് അടിയന്തിരമായി പ്രശ്‌നങ്ങള്‍ ഓരോന്നായി പരിഹരിക്കാമെന്ന് പ്രസിഡന്റ് ഉറപ്പ് നല്‍കി. ജില്ലാ പഞ്ചായത്ത് മൂലമറ്റം ഡിവിഷന്‍ അംഗം പ്രഫ. എം.ജെ.ജേക്കബ്, അറക്കുളം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.വിനോദ്, തൊടുപുഴ തഹസില്‍ദാര്‍ കെ.എ.ജോസ് കുട്ടി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതാ തുളസീധരന്‍ എന്നിവരും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനോടൊപ്പം ദുരന്ത സ്ഥലം സന്ദര്‍ശിച്ചു.

Related Articles

Back to top button
error: Content is protected !!