Thodupuzha

എന്‍.എസ്.എസ് താലൂക്ക്  യൂണിയനില്‍ എന്‍ഡോവ്‌മെന്റ് വിതരണം നടത്തി

തൊടുപുഴ  : എന്‍.എസ്.എസ്. താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ നായര്‍ സര്‍വീസ് സൊസൈറ്റിയില്‍ നിന്നും ലഭിച്ച വിദ്യാഭ്യാസ ധനസഹായം യൂണിയനില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന എന്‍ഡോവ്‌മെന്റ് എന്നിവയുടെ വിതരണ ഉദ്ഘാടനം യൂണിയന്‍ വൈസ് പ്രസിഡന്റ് എം.ബി ധര്‍മാംഗദ കൈമളിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ യൂണിയന്‍ പ്രസിഡന്റ് കെ.കെ.കൃഷ്ണപിള്ള നിര്‍വഹിച്ചു.യോഗത്തില്‍ വച്ച് മികച്ച വില്ലേജ് ആഫീസറായി തെരഞ്ഞെടുക്കപ്പെട്ട മുട്ടം കരയോഗ അംഗമായ കെ. ഗോപകുമാര്‍, മണക്കാട് എന്‍.എസ്.എസ് എച്ച്.എസ്.എസില്‍ നിന്നും വിരമിക്കുന്ന ഗായത്രിടീച്ചര്‍, ഇന്ത്യ ബുക്ക്

റെക്കോര്‍ഡ്‌സ് ലഭിച്ച അമൃത മുരളി എന്നിവരെ അനുമോദിച്ചു. വനിതാ യൂണിയന്‍ പ്രസിഡന്റ് ജലജാശശി, വര്‍ക്കിങ് പ്രസിഡന്റ് സിന്ധു രാജീവ്, യൂണിന്‍ സെക്രട്ടറി കെ.ആര്‍.ജയപ്രകാശ്, യൂണിയന്‍ ഭരണസമിതി അംഗം കെ.പി.ചന്ദ്രഹാസന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!