ChuttuvattomThodupuzha

ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ സ്വര്‍ണം പൂശിയ ലോക്കറ്റ് വിതരണം ആരംഭിച്ചു

തൊടുപുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ പുതിയ സംരംഭമായ ഭഗവാന്റെ മുദ്രയോടു കൂടിയ സ്വര്‍ണം പൂശിയ ലോക്കറ്റുകളുടെ വിതരണ ഉദ്ഘാടനം ക്ഷേത്രം കൊടിമരച്ചുവട്ടില്‍ നടത്തി. ബാലരൂപനായ ഭഗവാന്‍ ശ്രീകൃഷ്ണന്‍ പുള്ളിനെ ചുണ്ടുകീറുന്ന മുദ്രയും തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഗോപുരവും ചേര്‍ത്ത് രൂപകല്പന ചെയ്ത ലോക്കറ്റുകളുടെ വിതരണ ഉദ്ഘാടനം ധനലക്ഷ്മി ബാങ്ക് ചെയര്‍മാന്‍ കലഞ്ഞൂര്‍ മധു നിര്‍വഹിച്ചു. ക്ഷേത്രം മാനേജിങ് ട്രസ്റ്റി എന്‍.ആര്‍. പ്രദീപ് നമ്പൂതിരിപ്പാട് അധ്യക്ഷത വഹിച്ചു.ക്ഷേത്രം രക്ഷാധികാരി കെ.കെ. പുഷ്പാംഗദന്‍,ഭാരവാഹികളായ കെ.ആര്‍. വേണു, സി.സി. കൃഷ്ണന്‍, ബി. വിജയകുമാര്‍, ക്ഷേത്രം മാനേജര്‍ ബി. ഇന്ദിര എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!