ChuttuvattomThodupuzha

ജില്ലാ അക്വാറ്റിക് അസോസിയേഷന്‍ : അവധിക്കാല നീന്തല്‍ പരിശീലനം ഇന്ന് മുതല്‍

തൊടുപുഴ : ജില്ലാ അക്വാറ്റിക് അസോസിയേഷന്റെ നേതൃത്വത്തില്‍ അവധിക്കാല നീന്തല്‍ പുതിയ ബാച്ചിന്റെ പരിശീലനം ഇന്ന് മുതല്‍ വണ്ടമറ്റം അക്വാറ്റിക് സെന്ററില്‍ ആരംഭിക്കും. കുട്ടികള്‍ക്ക് കിഡ്സ് പൂളിലാണ് പരിശീലനം നല്‍കുക. വനിതകള്‍ക്കും, പുരുഷന്മാര്‍ക്കുമുള്ള പരിശീലനത്തിനായി പ്രത്യേകം സമയം ക്രമീകരിച്ചിട്ടുണ്ട്. ദേശീയ അന്തര്‍ദേശീയ നീന്തല്‍ താരങ്ങള്‍ പരിശീലന പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. താല്പര്യമുള്ളവര്‍ക്ക് കരാട്ടേ, ഷട്ടില്‍ ബാഡ്മിന്റണ്‍ യോഗ ക്ലാസുകളിലും പങ്കെടുക്കാവുന്നതാണ്. ഇന്ന് മുതല്‍ 31 വരെ നടക്കുന്ന രണ്ടാം ബാച്ചില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ 9447223674 എന്ന നമ്പരില്‍ ബന്ധപ്പെടുകയോ നേരിട്ട് ഹാജരാവുകയോ ചെയ്യേണ്ടതാണെന്ന് സെക്രട്ടറി അലന്‍ ബേബി അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!