ChuttuvattomThodupuzha

ജില്ലാ സൈക്ലിംഗ് അസോസിയേഷന്‍ : അവധിക്കാല സൈക്ലിംഗ് പരിശീലന ക്യാമ്പ് ആരംഭിച്ചു

തൊടുപുഴ : ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള അവധിക്കാല സൈക്ലിംഗ് പരിശീലന ക്യാമ്പ് ന്യൂമാന്‍ കോളേജിന്റെ സഹകരണത്തോടെ തൊടുപുഴയില്‍ ആരംഭിച്ചു. രണ്ടുമാസം നീണ്ടു നില്‍ക്കുന്ന ക്യാമ്പ് തൊടുപുഴ ന്യൂമാന്‍ കോളേജിലാണ് നടക്കുന്നത്. കോളേജ് ഗ്രൗണ്ടില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് അഡ്വ. ജോര്‍ലി കുര്യന്‍ അധ്യക്ഷത വഹിച്ചു. ദേശീയ സൈക്ലിംഗ് താരം അമലാ വിനോദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ 2022-23 വര്‍ഷത്തെ ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി. ന്യൂമാന്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. സാജു അബ്രഹാം വിതരണം ചെയ്തു. കേരള സൈക്ലിംഗ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍. രവീന്ദ്രന്‍, രാജേഷ് കുമാര്‍, ജില്ലാ സെക്രട്ടറി എ.പി.മുഹമ്മദ് ബഷീര്‍, അസീസ് കെ.എം.
എന്നിവര്‍ പ്രസംഗിച്ചു.

 

 

Related Articles

Back to top button
error: Content is protected !!