ChuttuvattomThodupuzha

ഖാദി പ്രചാരകരെയും, തൊഴിലാളികളെയും ആദരിച്ച് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ്

തൊടുപുഴ: ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ഇടുക്കി ജില്ല ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ നേതൃത്വത്തില്‍ ഖാദി പ്രചാരകരേയും, മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ഖാദി തൊഴിലാളികളെയും ആദരിച്ചു.തൊടുപുഴ റെസ്റ്റ് ഹൗസ് ഹാളില്‍ നടന്ന ചടങ്ങ് തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനി സാബു ഉദ്ഘാടനം ചെയ്തു. ഖാദിബോര്‍ഡ് മെമ്പര്‍മാരായ കെ.എസ്. രമേഷ് ബാബു, കെ. ചന്ദ്രശേഖരന്‍, ബ്ലയിസ് ജെ. വാഴയില്‍, പി. സനല്‍ ബാബു, റ്റി.എന്‍.റോയി, പ്രോജക്ട് ഓഫീസര്‍ ഇ.നാസര്‍, സീനിയര്‍ ഇന്‍സ്‌പെക്ടര്‍ എ.വി.ജിഷ എന്നിവര്‍ പ്രസംഗിച്ചു. പരീക്ഷകളില്‍ ഉന്നത വിജയം നേടിയ ഖാദി തൊഴിലാളികളുടെ കുട്ടികളേയും ചടങ്ങില്‍ ആദരിച്ചു.

Related Articles

Back to top button
error: Content is protected !!