ChuttuvattomThodupuzha
ജില്ലാ നിയമ സേവന അതോറിറ്റി: ലോക് അദാലത്ത് മാര്‍ച്ച് 9ന്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/12/adalath.jpeg?resize=560%2C411&ssl=1?v=1703139521)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: രാജ്യമൊട്ടാകെ ദേശീയ നിയമസേവന അതോറിറ്റിയുടെ നേതൃത്വത്തില്‍ ദേശീയ ലോക് അദാലത്ത് മാര്‍ച്ച് 9-ന് സംഘടിപ്പിക്കുന്നു. ഇതിനോടാനുബന്ധിച്ച് തൊടുപുഴ, ഇടുക്കി,കട്ടപ്പന പീരുമേട്,ദേവികുളം, നെടുംകണ്ടം ,അടിമാലി എന്നീ കോടതി കേന്ദ്രങ്ങളില്‍ ഇടുക്കി ജില്ല നിയമസേവന അതോറിറ്റി ലോക് അദാലത്ത് സംഘടിപ്പിക്കും.
വിവിധ കോടതികളുടെ പരിഗണനയിലിരിക്കുന്നതും അല്ലാത്തതുമായ സിവില്‍,ക്രിമിനല്‍,വാഹന അപകട ഇന്‍ഷുറന്‍സ്, കുടുംബ തര്‍ക്കം, റവന്യൂ റിക്കവറി, മുദ്ര വില കുറച്ചു കാണിച്ചതുമായി ബന്ധപ്പെട്ട് രജിസ്ട്രേഷന് വകുപ്പിലുള്ള കേസുകള്‍ തുടങ്ങിയവ പരിഗണിക്കും. കേസുകളില്‍ നോട്ടീസ് ലഭിച്ചവര്‍ ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ മാര്‍ച്ച് 9ന് രാവിലെ 10ന് ഹാജരാകണമെന്ന് ഡിഎല്‍എസ്എ ചെയര്‍മാനും ജില്ലാ ജഡ്ജിയുമായ പി.എന്‍ സീത ,സെക്രട്ടറി ഷാനവാസ് എന്നിവര്‍ അറിയിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)