KullamavLocal Live

പ്രേരണ ഉത്സവത്തിന്റെ ജില്ലാ തല ഉദ്ഘാടനം നടത്തി

കുളമാവ് : ദേശീയ വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ചിട്ടുള്ള പ്രേരണ ഉത്സവത്തിന്റെ ജില്ലാ തല ഉദ്ഘാടനം കുളമാവ് ജവഹര്‍ നവോദയ വിദ്യാലയത്തില്‍ നടത്തി. പ്രിന്‍സിപ്പല്‍ എം.കെ ജഗദീഷ് ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട ഇരുപത്തിയെട്ടോളം കുട്ടികള്‍ ചടങ്ങില്‍ പങ്കെടുത്തു. പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ജില്ലാതലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന പ്രഗത്ഭരായ രണ്ട് കുട്ടികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പഠിച്ച ഗുജറാത്തിലെ വട്നഗര്‍ പ്രാഥമിക വിദ്യാലയത്തില്‍ അഞ്ച് ദിവസത്തെ ക്യാമ്പ് ഉണ്ടായിരിക്കും. വൈസ് പ്രിന്‍സിപ്പല്‍ സജിതകുമാരി ജി, അധ്യാപകരാരായ സജി പി. ചിറ്റിലപ്പിള്ളി, സ്വാതി സുധാകര്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!