Thodupuzha

ജില്ലാ പഞ്ചഗുസ്തി  മത്സരം തൊടുപുഴയില്‍

തൊടുപുഴ: ജില്ലാ പഞ്ചഗുസ്തി മത്സരം സെപ്റ്റംബര്‍ നാലിന് തൊടുപുഴ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടത്തും. ജൂണിയര്‍, യൂത്ത്, സീനിയര്‍, മാസ്റ്റേഴ്സ്, ഗ്രാന്റ് മാസ്റ്റേഴ്സ്, സീനിയര്‍ മാസ്റ്റേഴ്സ്, അംഗപരിമിതര്‍ എന്നിവര്‍ക്കായി പുരുഷ-വനിത വിഭാഗങ്ങളില്‍ ശരീര ഭാരത്തിന്റെ അടിസ്ഥാനത്തില്‍ മത്സരങ്ങള്‍ ഉണ്ടായിരിക്കും. രാവിലെ 9 മുതല്‍ ശരീരഭാര നിര്‍ണയം ആരംഭിക്കും. മത്സരങ്ങള്‍ 12 ന് ആരംഭിക്കും. മത്സരത്തില്‍ ദേശീയ, അന്തര്‍ദേശീയ താരങ്ങള്‍ പങ്കെടുക്കുന്നതാണെന്ന് ജില്ലാ സെക്രട്ടറി ടി.ആര്‍. ജലദാസ് അറിയിച്ചു. ഫോണ്‍: 9446444773.

Related Articles

Back to top button
error: Content is protected !!