Thodupuzha

ജില്ലാ സീനിയര്‍ വോളിബോള്‍  ചാമ്പ്യന്‍ഷിപ്പ് പാണ്ടിപ്പാറയില്‍ 

 

തൊടുപുഴ: ജില്ലാ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ജനുവരി രണ്ടിന് രാവിലെ 9 മണി മുതല്‍ പാണ്ടിപ്പാറ ബ്രില്ല്യന്റ് സ്റ്റേഡിയത്തില്‍ നടക്കും. വോളിബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെയും സംസ്ഥാന വോളിബോള്‍ അസോസിയേഷന്റെയും അംഗീകാരത്തോടെയാണ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്. 15,16 തീയതികളിലായി പത്തനംതിട്ടയില്‍ നടക്കുന്ന സംസ്ഥാന സീനിയര്‍ സൗത്ത് സോണ്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള ജില്ലാ ടീമിനെ ഈ മത്സരങ്ങളില്‍ നിന്നും തെരഞ്ഞെടുക്കുന്നതാണെന്ന് ജില്ലാ വോളിബോള്‍ അസോസിയേഷന്‍ സെക്രട്ടറി കെ. ടി തോമസ് അറിയിച്ചു.

ഫോണ്‍: 8547075531, 9961106458.

Related Articles

Back to top button
error: Content is protected !!