ChuttuvattomThodupuzha

ജില്ലാ ചെറുകിട വ്യവസായ അസോസിയേഷന്‍ : വാര്‍ഷിക യോഗവും ആദരിക്കലും സംഘടിപ്പിച്ചു

തൊടുപുഴ : ജില്ലാ ചെറുകിട വ്യവസായ അസോസിയേഷന്‍ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ പൊതുയോഗം ജില്ലാ കമ്മിറ്റി ഓഫീസില്‍ സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ബേബി ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലയിലെ മികച്ച മുനിസിപ്പാലിറ്റിയായി തെരഞ്ഞെടുത്ത തൊടുപുഴ മുനിസിപ്പാലിറ്റിയുടെ ചെയര്‍മാനെ പൊന്നാട അണിയിച്ച് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എബ്രഹാം കുര്യാക്കോസ് ആദരിച്ചു. കൂടാതെ ജില്ലയിലെ മികച്ച കയറ്റുമതി യൂണിറ്റിനുള്ള അവാര്‍ഡ് സിഗ്‌നെച്ചര്‍ ഫോമ്സ് ഉടമ സ്‌കറിയക്കും, മികച്ച ചെറുകിട യൂണിറ്റിനുള്ള അവാര്‍ഡ് തരണിയില്‍ ഓയില്‍ മില്‍സ് ഉടമ റ്റി. സി.രാജു തരണിയിലിനും നല്‍കി. ഇടുക്കി ജില്ലാ വ്യവസായ വകുപ്പ് ജനറല്‍ മാനേജറായി പുതിയതായി ചാര്‍ജെടുത്ത ലിസിയമ്മ സാമൂവലിനെയും ജില്ലാ പ്രസിഡന്റ് ആദരിച്ചു. യോഗത്തില്‍ സെന്‍ട്രല്‍ സോണ്‍ സെക്രട്ടറി ജയകൃഷ്ണന്‍ ജില്ലാ സെക്രട്ടറി റെജി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!