ChuttuvattomThodupuzha

തൊടുപുഴ ഡിവൈന്‍ മേഴ്സി ഷ്‌റൈനില്‍ ദൈവകരുണാനുഭവ കണ്‍വന്‍ഷന്‍ നാളെ മുതല്‍

തൊടുപുഴ : ഡിവൈന്‍ മേഴ്സി ഷ്‌റൈനില്‍ നടക്കുന്ന പ്രഥമ ദൈവകരുണാനുഭവ കണ്‍വന്‍ഷന്‍ ചൊവ്വാഴ്ച ആരംഭിക്കും. നാളെ വൈകിട്ട് 4.30ന് കോതമംഗലം രൂപത വികാരി ജനറല്‍ മോണ്‍. പയസ് മലേക്കണ്ടം വി. കുര്‍ബാനയര്‍പ്പിക്കും. തുടര്‍ന്ന് കണ്‍വന്‍ഷന് ആരംഭം കുറിച്ചുകൊണ്ട് ചങ്ങനാശ്ശേരി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ തിരി തെളിയിക്കും. 6.30ന് ആരംഭിക്കുന്ന വചന പ്രഘോഷണത്തിനും ദിവ്യകാരുണ്യ ആരാധനയ്ക്കും മാര്‍. തോമസ് തറയില്‍ പിതാവ് നേതൃത്വം നല്‍കും. 3-ാം തീയതി ബുധനാഴ്ച 4.30ന് ഉടുമ്പന്നൂര്‍ പള്ളിവികാരി ഫാ. ജോസ് പൊതൂര്‍ വി. കുര്‍ബാനയര്‍പ്പിക്കും. 6 ന് കറുകുറ്റി കാര്‍മ്മല്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ബോസ്‌കോ ഞാളിയത്ത് ഛരമാ വചനശുശ്രൂഷയും, ആരാധനയും നയിക്കും. 4-ാം തീയതി വ്യാഴാഴ്ച സിഎംഐ മൂവാറ്റുപുഴ കാര്‍മ്മല്‍ പ്രോവിന്‍സിലെ പ്രോവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. മാത്യു മഞ്ഞക്കുന്നേല്‍ വി. കുര്‍ബാനയര്‍പ്പിക്കും. തുടര്‍ന്ന് മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തിലെ ഫാ. മാത്യു തടത്തില്‍ വി.സി. വചന പ്രഘോഷണവും ആരാധനയും നയിക്കും.

കണ്‍വന്‍ഷന്റെ സമാപന ദിവസവും ആദ്യവെള്ളിയാഴ്ചയുമായ 5-ാം തീയതി രാവിലെ 11ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ഷ്‌റൈനില്‍ വി. കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും. വൈകിട്ട് 4.30ന് കോതമംഗലം കത്തീഡ്രല്‍ വികാരി ഫാ. തോമസ് ചെറുപറമ്പില്‍ വി. കുര്‍ബാനയര്‍പ്പിക്കും. തുടര്‍ന്ന് 6 ന്് പാല അല്‍ഫോന്‍സ കോളേജ് പ്രിന്‍സിപ്പല്‍ ഫാ. മാത്യു പുന്നത്താനത്തുകുന്നേല്‍ വചന ശുശ്രൂഷയും, പരി. ആത്മ അഭിഷേക പ്രാര്‍ത്ഥനയും നടത്തും. വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ 12.30 വരെയും ഉച്ചകഴിഞ്ഞ് 3 മുതല്‍ 5.30 വരെയും കുമ്പസാരമുണ്ടായിരിക്കും. കണ്‍വന്‍ഷന് ഒരുക്കമായി തിങ്കളാഴ്ച വൈകിട്ട് 7ന് ആരംഭിക്കുന്ന അഖണ്ഡ കരുണക്കൊന്ത നാളെ ഉച്ചയ്ക്ക്
3ന് സമാപിക്കും. കണ്‍വന്‍ഷന്റെ എല്ലാ ഒരുക്കങ്ങളും ഇതിനോടകം പൂര്‍ത്തിയായതായി റെക്ടര്‍ ഫാ. ജോര്‍ജ് ചേറ്റൂര്‍, വൈസ് റെക്ടര്‍ ഫാ. ആന്റണി വിളയപ്പിള്ളില്‍ എന്നിവര്‍ അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!