IdukkiThodupuzha

ദിവ്യരക്ഷാലയത്തില്‍ പെരുന്നാള്‍ ആഘോഷം

കുമാരമംഗലം: ദപെരുമ്പിള്ളിച്ചിറ ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലും സ്വതന്ത്ര തൊഴിലാളി യൂണിയന്‍ (എസ്.ടി.യു) ജില്ലാ കമ്മിറ്റിയും സംയുക്താഭിമുഖ്യത്തില്‍ മൈലക്കൊമ്പ് ദിവ്യാ രക്ഷാലയത്തില്‍ നടത്തിയ സ്‌നേഹ സംഗമം നടത്തി. ദിവ്യരക്ഷാലയത്തിലെയും മദര്‍ ആന്റ് ചൈല്‍ഡ് ഫൗണ്ടേഷനിലെയും അഞ്ഞൂറോളം വരുന്ന അന്തേവാസികള്‍ക്ക് ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ നേതൃത്തില്‍ വിഭവ സമൃദ്ധമായ പെരുന്നാള്‍ സദ്യ ഒരുക്കിയാണ് പെരുന്നാള്‍ ആഘോഷം സംഘിപ്പിച്ചത്. ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച ‘പെരുന്നാള്‍ നിലാവ്’ സൗഹൃദ സംഗമം പെരുമ്പിള്ളിച്ചിറ മുഹിയിദ്ദീന്‍ ജുമാ മസ്ജിദ് ഇമാം ഷമീര്‍ ഹുദവി ഉദ്ഘാടനം ചെയ്തു. നിസാര്‍ പഴേരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ദിവ്യരക്ഷാലയം ഡയറക്ടര്‍ ടോമി മാത്യു സ്വാഗതം ആശംസിച്ചു. കുമാരമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡെന്റ് ഷെമീന നാസര്‍, മുസ്ലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗം പി. എം അബ്ബാസ്, ജില്ല സെക്രട്ടറി മാരായ സലീം കൈപ്പാടം,
ടി. എസ് ഷംസുദ്ദീന്‍, എസ്. ടി. യു ജില്ലാ പ്രസിഡന്റ് നൗഷാദ് വഴിക്കല്‍ പുരയിടം,ജില്ലാ ഞനറല്‍ സെക്രട്ടറി വി.എച്ച് മുഹമ്മദ്, സ്വതന്ത്ര കര്‍ഷക സംഘം സെക്രട്ടറി മുഹമ്മദ് ഇരുമ്പുപാലം,നേതാക്കളായ അഡ്വ.ഇ.എസ് മൂസ, പി.എം.എ റഹീം,സുലൈമാന്‍ വെട്ടിക്കല്‍.സുബൈര്‍ ഇല്ലിക്കല്‍, സക്കീര്‍ ഹാജി, സി.ച്ച് ഷെമീര്‍, ടി. ആര്‍ റഷീദ്,അസീസ് ഇല്ലിക്കല്‍, അജാസ് പുത്തന്‍പുര,പി.ബി ഷെരീഫ്, ആന്‍ഷാദ് കെ.എ, ഫൈസല്‍ എല്‍പമ്പില്‍,ബിമാ അനസ്,ലൈലാ കരീം എന്നിവര്‍ പ്രസംഗിച്ചു. മദര്‍ ആന്റ് ചൈല്‍ഡ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ജോഷി ഒടക്കല്‍ നന്ദി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!