ChuttuvattomThodupuzha

അധ്യാപകരുടെയും ജീവനക്കാരുടെയും സേവനവേതന വ്യവസ്ഥകള്‍ അട്ടിമറിക്കരുത്: എം.എം ഹസന്‍

തൊടുപുഴ: കേരളത്തിലെ അധ്യാപകരും ജീവനക്കാരും നിരന്തര പോരാട്ടങ്ങളിലൂടെ നേടിയെടുത്ത ആനുകൂല്യങ്ങള്‍ ഓരോന്നായി കവര്‍ന്നെടുക്കാനുള്ള ഇടതു സര്‍ക്കാര്‍ നീക്കം എന്ത് വില കൊടുത്തും ചെറുക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍. തൊടുപുഴയില്‍ കെപിഎസ്ടിഎ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന ട്രേഡ് യൂണിയന്‍ സുഹൃദ്സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെപിഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് വി. മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍
ഡിസിസി പ്രസിഡന്റ് സി. പി മാത്യു, കെപിഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുള്‍മജീദ്, ജനറല്‍ സെക്രട്ടറി പി.കെ അരവിന്ദന്‍, ട്രഷറര്‍ വട്ടപ്പാറ അനില്‍കുമാര്‍, എന്‍. ശ്യാംകുമാര്‍, വി.എം ഫിലിപ്പച്ചന്‍, ബി. ബിജു, പി. ഹരിഗോവിന്ദന്‍, ടി.എസ് സലിം, എ.കെ അബ്ദുള്‍ സമദ്, പി.ജെ ആന്റണി, സിറിയക് തോമസ്, എ. എം ജാഫര്‍ ഖാന്‍, കെ.വി മുരളി, ആര്‍. അരുണ്‍ കുമാര്‍, അനില്‍ എം. ജോര്‍ജ്, എം.എസ് ഇര്‍ഷാദ്, ഡെയ്സണ്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!