Local LiveMoolammattam

മണ്ണ് നീക്കം ചെയ്യുന്നില്ല ; മഴ പെയ്താല്‍ ദുരിതമാകും

മൂലമറ്റം : പ്രളയത്തില്‍ തകര്‍ന്ന അറക്കുളം പന്ത്രണ്ടാം മൈലിലെ പണിക്കര്‍ തോടിന്റെ ഇരുവശവും മേജര്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് സംരക്ഷണഭിത്തി നിര്‍മിച്ചെങ്കിലും തോടിന്റെ മധ്യത്തിലുള്ള മണ്ണ് നീക്കംചെയ്യാത്തതു ദുരിതമാകുന്നു. മഴ പെയ്ത് വെള്ളമൊഴുകി മണ്ണും കല്ലും വന്നടിഞ്ഞ് താഴ്ഭാഗത്തുള്ള സംരക്ഷണഭിത്തിയും കലുങ്കുകളും മറ്റും തകരാന്‍ സാധ്യതയുള്ളതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. സംരക്ഷണഭിത്തിയുടെ നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞ ശേഷം മണ്ണ് നീക്കം ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇക്കാര്യത്തില്‍ നടപടി സ്വീകരിച്ചിട്ടില്ല. മഴക്കാലം ആരംഭിക്കുന്നതിനു മുന്‍പ് മണ്ണ് നീക്കം ചെയ്തില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നാണ്
പ്രദേശവാസികള്‍ പറയുന്നത്.

 

Related Articles

Back to top button
error: Content is protected !!