Local LiveMoolammattam

മൂലമറ്റം ഇന്റര്‍മീഡിയറ്റ് ആഡിറ്റ് റോഡില്‍ പൈപ്പ് ലീക്ക് ചെയ്ത് കുടിവെള്ളം പാഴാകുന്നു

മൂലമറ്റം: പൈപ്പ് ലീക്ക് ചെയ്ത് കുടിവെള്ളം പാഴാകുന്നു. ഇന്റര്‍മീഡിയറ്റ് ആഡിറ്റ് റോഡില്‍ അംഗന്‍വാടിക്ക് സമീപമുള്ള ജലനിധി പൈപ്പ് ലീക്ക് ചെയ്താണ് കുടിവെള്ളം പാഴാകുന്നത്. ജലനിധി കുടിവെള്ളത്തിന്റെ കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ നിലവില്‍ ആളില്ലാത്ത അവസ്ഥയാണെന്നും പണം വാങ്ങാന്‍ കൃത്യമായി എത്തുന്നതല്ലാതെ വെള്ളം കിട്ടുന്നുണ്ടോ എന്ന് അന്വേഷിക്കാന്‍ ആളില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.വേനല്‍ കടുത്തതോടെ വെള്ളമില്ലാതെ ജനം വലയുകയാണ്. കൃഷി നനയ്ക്കാനും മറ്റും ഈ വെള്ളം തന്നെ ഉപയോഗിക്കുന്നതിനാല്‍ വെളളം സ്ഥിരമായി ലഭിക്കുന്നുമില്ല. എത്രയും വേഗം പൈപ്പിന്റെ തകരാറ് പരിഹരിച്ച് കുടിവെള്ളം ലഭിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!