Thodupuzha

യുവാക്കളുടെ ഭാവി നിര്‍ണയിക്കുന്നത് ക്യാമ്പസ് പഠനം: വി.യു.കുര്യാക്കോസ്

 

നാടുകാണി: യുവാക്കളുടെ ഭാവി നിര്‍ണയിക്കുന്നത് ക്യാമ്പസ് പഠനകാലമാണെന്ന് ഇടുക്കി എസ്.പി വി.യു.കുര്യാക്കോസ്. ട്രൈബല്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിന്റെ 2022-23 വര്‍ഷത്തെ സ്റ്റുഡന്‍സ് യൂണിയന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രിന്‍സിപ്പല്‍ രാജേഷ് കെ. അധ്യക്ഷത വഹിച്ചു. എം.ജി യൂണിവേഴ്‌സിറ്റി ഡെപ്യൂട്ടി രജിസ്ട്രാറും ഐക്യ മല അരയ മഹാസഭ ഇടുക്കി ജില്ലാ സെക്രട്ടറിയുമായ എം.കെ.സജി ആമുഖ പ്രഭാഷണം നടത്തി. കോളജ് മാനേജര്‍ സി.ആര്‍.ദിലീപ് കുമാര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. പി.ടി.എ വൈസ് പ്രസിഡന്റ് ത്രേസ്യാമ്മ ജോര്‍ജ്, യൂണിയന്‍ ചെയര്‍മാന്‍ വിഷ്ണു കെ.എസ്, യൂണിയന്‍ ജനറല്‍ സെക്രട്ടറി ജിഷ്ണു സോമന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ഗായത്രി കെ.എസ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!