Local LiveMuttom

മലങ്കരയില്‍ ലഹരി മാഫിയയുടെ അഴിഞ്ഞാട്ടം

മുട്ടം : മലങ്കരയില്‍ അഞ്ചംഗ ലഹരിസംഘത്തിന്റെ അഴിഞ്ഞാട്ടം. ശനിയാഴ്ച രാത്രി മുതല്‍ പുലര്‍ച്ചെ വരെയാണ് ഇവര്‍ നാട്ടില്‍ പരിഭ്രാന്തി പരത്തിയതെന്ന് പ്രദേശവാസികള്‍ പറയുന്നു. 2 പേരെ തിരിച്ചറിഞ്ഞെന്നും മറ്റുള്ളവരെ കണ്ടാല്‍ അറിയുന്നവരാണെന്നും പ്രദേശവാസികള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 5 അംഗ സംഘം പോകുന്ന വഴി നായ കുരച്ചതിനെത്തുടര്‍ന്ന് പട്ടിക്കൂട് എറിഞ്ഞ് തകര്‍ത്തതാണ് ആദ്യ സംഭവം.ശബ്ദം കേട്ട് ടോര്‍ച്ച് അടിച്ച് നോക്കിയ വീട്ടുടമ കരിമറ്റത്തില്‍ ഷാജിമോനെതിരെയും വീട്ടുകാര്‍ക്കെതിരെയും സംഘം അസഭ്യവര്‍ഷം നടത്തി. തുടര്‍ന്ന് വീട് എറിഞ്ഞ് തകര്‍ത്തു. ഓടും മേല്‍ക്കൂരയും പൊട്ടി. കല്ലേറില്‍ ഓട് പൊട്ടി വീട്ടിനകത്ത് വീണു. ആര്‍ക്കും പരിക്കുകളില്ല. അവിടെനിന്നു പോയ സംഘം മലങ്കര എസ്റ്റേറ്റിന്റെ സുരക്ഷാവേലികള്‍ പിഴുതെറിഞ്ഞു. ഇടവെട്ടി കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസിന്റെ ജനല്‍ ചില്ലുകളും തകര്‍ത്തിട്ടുണ്ട്. മലങ്കര ഡാമിന് സമീപത്തെ ചാവാട്ട് ബേബിയുടെ 5 കോഴികള്‍, രാമന്‍കുളം വീട്ടില്‍ ആര്‍.കെ.മുഹമ്മദിന്റെ കട കുത്തിത്തുറന്ന് 1500 രൂപ, മിഠായികള്‍, സിഗരറ്റ് എന്നിവയും മോഷ്ടിച്ചു. പ്രദേശവാസികള്‍ മുട്ടം പോലീസില്‍ പരാതി നല്‍കി.

 

Related Articles

Back to top button
error: Content is protected !!