Local LiveMoolammattam

തുടര്‍ച്ചയായ മഴ മൂലം മൂലമറ്റം നഗരത്തില്‍ കൊതുക് ശല്യം രൂക്ഷം

മൂലമറ്റം : തുടര്‍ച്ചയായ മഴ മൂലം മൂലമറ്റം നഗരത്തില്‍ കൊതുക് ശല്യം രൂക്ഷം. നഗരത്തിലെ ഫെഡറല്‍ ബാങ്ക് കെട്ടിടത്തിന്റെ വശത്ത് കൂട്ടിയിട്ട മദ്യകുപ്പികളില്‍ വെള്ളം കെട്ടിക്കിടന്ന് കൊതുകള്‍ പെരുകുകയും കൊതുക് ശല്യം രൂക്ഷമാകുകയുമാണ്. കൂടാതെ നഗരത്തിലെ ഒരു ലോഡ്ജിന് പിന്നിലും ശുചിമുറി ടാങ്കില്‍ നിന്നും വെള്ളം പുറത്തേക്കൊഴുകി കെട്ടിക്കിടന്ന് കൊതുക് ശല്യം രൂക്ഷമാകുകയാണ്. പഞ്ചായത്തധികൃതരും ആരോഗ്യ വകുപ്പും വിഷയത്തിലിടപെടാന്‍ തയ്യാറാവുന്നില്ലെന്നും നഗരത്തില്‍ ഡെങ്കി പനി പടരുകയാണെന്നും പ്രദേശവാസികള്‍ പറഞ്ഞു. ലോഡ്ജ് ഉടമകള്‍ക്ക് ആരോഗ്യ വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയതാണ്. എന്നാല്‍ ലോഡ്ജ് ഉടമകള്‍ ശാശ്വത പരിഹാരമുണ്ടാക്കാതെ വെള്ളം കെട്ടിക്കിടക്കുന്നയിടത്ത് മണ്ണിട്ട് മൂടിയ ശേഷം ഷീറ്റിട്ട് മറച്ചിരിക്കുകയാണ്. ലോഡ്ജില്‍ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങളും ഇവിടെയിടുന്നുണ്ട്. ഇത് മൂലം ദുര്‍ഗന്ധം വമിക്കുകയാണെന്നും കൊതുക് ശല്യമകറ്റാന്‍ ഫോഗിംഗ് നടത്തണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!